ന്യൂഡല്‍ഹി : പിക് അപ്പ് വിഭാഗത്തിൽപെടുന്ന കാറായ ഡി മാക്സിന്റെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇസുസു. 20,000 മുതല്‍ 50,000 രൂപ വരെയുള്ള വില വർദ്ധനവാണ് നടപ്പാക്കുന്നത്. വര്‍ധിച്ചു വരുന്ന വിതരണ ചിലവുകളും മറ്റുമാണ് വില വര്‍ധനവിന് പ്രേരിപ്പിച്ചതെന്നും സെപ്തംബര്‍ ഒന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്നും പ്രസ്താവനയിലൂടെ കമ്പനി അറിയിച്ചു. 25 രാജ്യങ്ങളിൽ പ്രവര്‍ത്തനം ഉള്ള ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇസുസു മോട്ടോര്‍സ് നൂറോളം രാജ്യങ്ങളിൽ തങ്ങളുടെ വാഹനങ്ങൾ വിൽക്കുന്നുണ്ട്.6 ലക്ഷം വാഹനങ്ങളാണ് വര്‍ഷം തോറും നിർമിക്കുന്നത്.
Also read : യുവാക്കളെ നിരാശയിലാഴ്ത്തി ഈ മോഡൽ ബൈക്ക് ഇന്ത്യയിൽ നിന്നും പിൻവലിച്ച് സുസുക്കി
Post Your Comments