ജക്കാർത്ത : മത്സരങ്ങൾക്ക് പുറത്താണ് പലപ്പോഴും കായികതാരങ്ങൾ കാണികളെ അത്ഭുതപ്പെടുത്താറുള്ളത്. കളത്തിന് പുറത്തുള്ള പ്രവർത്തികൾക്കൊണ്ട് ആദരവ് നേടിയ ഒരുപാടു കായികതാരങ്ങൾ ഉണ്ട്. അതുപോലൊരു ആദരവ് നേടിയിരിക്കുകയാണ് ഇറാനിലെ വുഷു താരം ഇര്‍ഫാന്‍ അഹ്ജാന്റിയന്.
ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനിടെ പരിക്കേറ്റ ഇന്ത്യന്‍ താരം സൂര്യ ഭാനുവിനെ ചുമലിലേറ്റി റിംഗിൽ നിന്ന് പുറത്തേക്ക് എത്തിക്കുന്ന ഇര്‍ഫാന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതോടെ വൈറൽ ആയിക്കഴിഞ്ഞു.
Also Read: ഏഷ്യൻ ഗെയിംസ് 2018 : അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി സഖ്യം ക്വാര്‍ട്ടറില്‍
വുഷു സെമിഫൈനല്‍ മത്സരത്തിൽ ഇന്ത്യന്‍ താരം സൂര്യ ഭാനു പ്രതാപും ഇറാന്റെ ഇര്‍ഫാനും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. മത്സരത്തില്‍ 2-0ത്തിന് ഇര്‍ഫാന്‍ വിജയിച്ചു. എന്നാൽ മത്സരശേഷം തന്റെ വിജയം ആഘോഷിക്കാതെ മത്സരത്തിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റ സൂര്യയെയെ ഇര്‍ഫാന്‍ എടുത്തുയര്‍ത്തി റിംഗിന് പുറത്ത് പരിശീലകരുടെ അടുക്കൽ എത്തിച്ചു. നിറഞ്ഞ കൈയ്യടിയോടെയാണ് കാണികൾ ഇത് കണ്ടു നിന്നത്.
ഫൈനലില്‍ ചൈനീസ് താരത്തെ 2-1ന് പരാജയപ്പെടുത്തി ഇര്‍ഫാന്‍ സ്വര്‍ണ്ണം നേടി.സൂര്യ ഭാനുവിന് ഉൾപ്പടെ ഇന്ത്യയ്ക്ക് വുഷുവിൽ 4 വെങ്കലം ലഭിച്ചു.
Post Your Comments