ജക്കാർത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിൻ്റണില്‍ ഇന്ത്യയുടെ വനിത ഡബിള്‍സ് സഖ്യം അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി ക്വാർട്ടറില്‍ കടന്നു. ബാഡ്മിൻ്റണില്‍ ഇനി ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ഇവർ. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 21-17, 16-21, 21-19 എന്ന സ്കോറിനായിരുന്നു സഖ്യത്തിൻ്റെ വിജയം. 68 മിനുട്ട് നീണ്ട മത്സരത്തിന് ശേഷമാണ് വനിത ഡബിള്‍സ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.
Also Read: ഏഷ്യൻ ഗെയിംസ് 2018 : ദീപിക പള്ളിക്കല്‍ സെമിയില്‍
32 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ നിന്നൊരു വനിത സംഘം ക്വാര്‍ട്ടറിലെത്തുന്നതെന്ന പ്രത്യേകതയും ഈ വനിത ഡബിള്‍സ് ജോഡിക്കുണ്ട്. പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയ് ലോക റാങ്കിംഗില്‍ 20ാം സ്ഥാനത്തുള്ള കാന്റാഫോണ്‍ വാംഗ്ചാരോനോട് പരാജയപ്പെട്ടതോടെ ബാഡ്മിൻ്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചു.
Post Your Comments