അരുണാചല്‍: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തേയില തോട്ടങ്ങള്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. ഒരുമാസത്തിലുള്ളില്‍ ഗുവാഹട്ടിയിലെ തേയില ലേല കേന്ദ്രങ്ങളില്‍ രണ്ട് ലോക റെക്കോര്‍ഡുകളാണ് തകര്‍ന്നത്. അരുണാചല്‍ പ്രദേശ്, അസം എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ ഉല്‍പാദിപ്പിച്ച തേയിലകള്‍ക്കാണ് റെക്കോര്‍ഡ് നേട്ടമുണ്ടായത്.
അരുണാചലിലെ ദോയ്തി പോലോയുടെ എസ്‌റ്റേറ്റിലെ സ്‌പെഷ്യാലിറ്റി ഓര്‍ത്തഡോക്‌സ് ടീ ഇനത്തില്‍പ്പെട്ട ഗോള്‍ഡന്‍ നീഡില്‍ല്‍സ് തേയിലയാണ് കിലോയ്ക്ക് 40,000 രൂപ വിലയില്‍ റെക്കോര്‍ഡ് നേട്ടമിട്ടത്. ജൂലൈ 24ന് ആസ്സാമിലെ മനോഹരി തേയിലതോട്ടത്തില്‍ ഉല്‍പാദിപ്പിച്ച ഗോള്‍ഡന്‍ ടിപ്പ്‌സ് ടീ കിലോയ്ക്ക് 39,001 രൂപയ്ക്ക് വിറ്റു പോയതാണ് മറ്റൊരു റെക്കോര്‍ഡ്.
ALSO READ:ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ലേലം കൊച്ചിയിൽ
ഗോള്‍ഡന്‍ നീഡില്‍ല്‍സ് തേയില ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തോട്ടമാണ് ദോയ്തി പോലോയുടേത്. ചൈനയിലെ യുനാന്‍ പ്രവിശ്യയാണ് ഇതുണ്ടാകുന്നത്. 421 ഹെക്ടര്‍ സ്ഥലമാണ് ഇതിന്റെ കൃഷിക്കായി ദോയ്തി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 80ഗ്രാം തേയിലയാണ് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നത്. വളരെ രാവിലെ തന്നെ ഇതില്‍റ ഇലകള്‍ ശേഖരിക്കുന്നു.
2017-ല്‍ ഡാനിയേ പോളോയിലെ ഗോള്‍ഡന്‍ നീഡില്‍സ് കിലോയ്ക്ക് 18,000 രൂപയ്ക്കാണ് വിറ്റു പോയത്.
Post Your Comments