Latest NewsKerala

ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ലേലം കൊച്ചിയിൽ

ഒരുകാലത്ത് സിനിമക്കാരുടെയും ബിസിനസ്സുകാരുടെയും ഇഷ്ട ഹോട്ടലായിരുന്നു

കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ലേലം കൊച്ചിയിൽ. കൊച്ചിയിലെ ആദ്യകാല ബാറും പിന്നീട് ബ്യൂമോണ്ട് ദ് ഫേണ്‍ ഹോട്ടലുമായി മാറിയ സ്ഥാപനമാണ് കേരള റവന്യു വകുപ്പ് ലേലം ചെയ്യുന്നത്. ആഗസ്റ്റ് 17 ന് കൊച്ചിയില്‍ നടക്കുന്ന ഈ ലേലം കേരള സർക്കാരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലേലമാണ്.

10 കോടി രൂപയുടെ റവന്യു കുടിശ്സിക ഈടാക്കാനാണ് റവന്യു റിക്കവറി വകുപ്പ് ലേലം നടത്തുന്നത്. ഇതിന് മുന്നോടിയായി ആറ് മാസം മുന്‍പ് ഹോട്ടലിന്‍റെ ഉടമസ്ഥാവകാശം റവന്യു റിക്കവറി വകുപ്പ് ഏറ്റെടുത്തിരുന്നു. ഇത് കൂടാതെ 25 കോടി രൂപയുടെ ബാങ്ക് വായ്പ കുടിശികയും ഹോട്ടലിന്‍റെ പേരിലുണ്ട്. 50 കോടി രൂപയിലാണ് ലേലം തുടങ്ങുന്നത്. 50 ലക്ഷം രൂപ കെട്ടിവച്ച് ലേലത്തില്‍ പങ്കുകൊളളാം.

Read also:സൗദിയിൽ പ്രത്യേക കോടതികൾ സ്ഥാപിച്ചു

ലേലത്തിൽ വെയ്ക്കുന്ന എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുളള ഹോട്ടല്‍ ഒരുകാലത്ത് സിനിമക്കാരുടെയും ബിസിനസ്സുകാരുടെയും ഇഷ്ട ഹോട്ടലായിരുന്നു. എറണാകുളം ടൂറിസ്റ്റ് ഹോം എന്ന പേരിലും ഹോട്ടല്‍ അറിയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button