ആമിർ ഖാൻ നായകനായി വിമൻസ് ഗുസ്തിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ദംഗൽ. ഇന്ത്യയിൽ ആയിരം കോടിയോളം രൂപ കളക്ഷൻ നേടിയ ചിത്രം ചൈനയിലും വൻ വിജയം ആയിരുന്നു. ഇപ്പോൾ ഈ ചിത്രത്തെ പുകഴ്ത്തി മുന്നോട്ട് വന്നിരിക്കുകയാണ് മുൻ ബോളിവുഡ് സൂപ്പർതാരം ധർമേന്ദ്ര.
“ദംഗൽ എന്ന ചിത്രം കണ്ടു താൻ കരഞ്ഞു പോയി. നല്ല സിനിമകൾ ഉണ്ടാകുന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം ആണ് ദംഗൽ.” ധർമേന്ദ്ര പറയുന്നു. പ്രേക്ഷകരെ തൃപ്തിപെടുത്താനാണ് ഇന്നത്തെ സിനിമാക്കാർ ശ്രമിക്കുന്നതെന്നും അവർക്ക് വേണ്ടത് മാത്രം കൊടുക്കുന്നു. അതിൽ നിന്നുമൊക്കെ വ്യത്യസ്തമായി പുറത്തു വന്ന ചിത്രങ്ങളിൽ ഒന്നാണ് ദംഗൽ എന്നും ധർമേന്ദ്ര വ്യക്തമാക്കുന്നു.
“പണവും പവറും കണ്ടല്ല ഞാൻ സിനിമയിലേക്ക് വന്നത്. എന്നെ ആകർഷിച്ചത് ദിലീപ് കുമാർ ആയിരുന്നു. അദ്ദേഹം സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നത് കണ്ടു ഞാൻ ആനന്ദിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലെ എല്ലാരേയും ആനന്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഞാൻ സിനിമയിലേക്ക് വരുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments