പത്തനംതിട്ട: യു.എ.ഇയില്‍ നിന്ന് പണം സ്വീകരിക്കാത്തത് മുസ്ലിം രാഷ്ട്രമായതിനാലെന്ന പേരില്‍ ബിജെപി സര്‍ക്കാരിനെതിരെ കുപ്രചരണം നടത്തുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ഇടതുപക്ഷ കക്ഷികള്‍ കുപ്രചരണങ്ങള്‍ നടത്തി ആസൂത്രിതമായി മുതലെടുപ്പിന് ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമില്ല. കീഴ്വഴക്കത്തിന് മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അക്കാര്യമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ശ്രീധരന് പിള്ള പറഞ്ഞു.ബിസിനസുകാരന് പറഞ്ഞത് വിശ്വസിച്ച് പ്രസ്താവന യുദ്ധം നടത്തുകയാണ് ഇടതുപക്ഷം. നഗ്നമായ വര്‍ഗീയ വികാരം വളര്‍ത്താന്‍ ശ്രമിച്ച് സംസ്ഥാന സര്‍ക്കാര്‍ കങ്കാണിയുടെ നിലയിലേക്ക് അധപതിച്ചുവെന്നും ശ്രീധരന് പിള്ള ആരോപിച്ചു.
പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജിൽ വധ ഭീഷണി വരെയാണ് മോഡി വിരുദ്ധർ അവസരം മുതലെടുത്തു ചെയ്തത്.പ്രധാനമന്ത്രിക്കെതിരായ കുപ്രചരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി നടപടി സ്വീകിരക്കണമെന്ന ആവശ്യവുമായി ശ്രീധരന്‍പിള്ളയ്ക്ക് പിന്നാലെ ബിജെപി നേതാവ് കെ.സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
വ്യാജ വാര്‍ത്തകള്‍ക്ക് കേസെടുക്കാന്‍ നില്ക്കുന്ന പിണറായി സര്‍ക്കാര്‍ പ്രധാനമന്ത്രിക്കെതിരെ കമ്യൂണിസ്റ്റുകളും മുസ്ലിം തീവ്രവാദികളും നടത്തുന്ന വ്യാജ പ്രചരണം നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുഖ്യമന്ത്രിയോട് ചോദ്യവുമായി രംഗത്തെത്തിയത്.
Post Your Comments