Latest NewsInternational

കിടക്കയില്‍ മൂത്രം ഒഴിച്ച കുട്ടികളെ മൂത്രം കുടിപ്പിച്ചു, അന്തേവാസികളെ ക്രൂരമായി പീഡിപ്പിച്ചു: അനാഥാലയ നടത്തിപ്പുകാർ അറസ്റ്റിൽ

11 സ്ത്രീകളെയും ഒരു പുരുഷനെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

സ്‌കോട്ട്‌ലന്റ്: കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കൂടുതല്‍ കഥകള്‍ പുറത്തുവന്നതോടെ, സകോട്ട്‌ലന്‍ഡിലെ അനാഥാലയത്തിന്റെ നടത്തിപ്പുകാരായ കന്യാസ്ത്രീകളടക്കം കൂടുതല്‍ പേര്‍ അറസ്റ്റില്‍. ലനാര്‍ക്കിലെ സ്‌മൈലം പാര്‍ക്ക് അനാഥമന്ദിരത്തെക്കുറിച്ചാണ് കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നത്. 11 സ്ത്രീകളെയും ഒരു പുരുഷനെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്‌കോട്ടിഷ് ബാലപീഡന കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് പൊലീസ് നടപടികള്‍ കര്‍ശനമാക്കിയത്.

കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് ഏതാനും ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ലേഡി സ്മിത്ത് പറഞ്ഞു. അന്തേവാസികളെ കടുത്ത പീഡനത്തിനിരയാക്കിയെന്ന് തെളിഞ്ഞതോടെ, 93-കാരിയായ കന്യാസ്ത്രീയടക്കം നാലുപേരെക്കൂടി പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുറ്റം ചെയ്‌തെന്ന് തെളിയുന്നവര്‍ക്ക് ഉചിതമായ ശിക്ഷ കിട്ടുന്നതുവരെ പോരാടുമെന്ന് പീഡനങ്ങള്‍നേരിട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇന്‍ കെയര്‍ അ്ബ്യൂസ് സര്‍വൈവേഴ്‌സിലെ അലന്‍ ഡ്രാപ്പര്‍ പറഞ്ഞു.

സ്ഥാപനത്തിന്റെ നടത്തിപ്പുകാരും ജോലിക്കാരുമായിരുന്ന കന്യാസ്ത്രീകളടക്കമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. മര്‍ദനത്തിന് പുറമെ കേട്ടാലറയ്ക്കുന്ന ശിക്ഷാ നടപടികളും ഇവിടെ നടന്നിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. ഛര്‍ദിച്ചത് കഴിപ്പിക്കുകയും കിടക്കയില്‍ മൂത്രമൊഴിച്ചതിന് മൂത്രം കുടിപ്പിക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ടെന്നാണ് അന്തേവാസികളുടെ മൊഴി. ശിക്ഷയുടെ ഭാഗമായി ഒരു കുട്ടിയെ മൂന്നുമണിക്കൂറോളം മഴയത്ത് നഗ്നനാക്കി നിര്‍ത്തി മൃതപ്രായനാക്കിയെന്നും മൊഴികളിലുണ്ട്.

സാത്താന്‍ സേവയുടെ ഭാഗമായുള്ള ശിക്ഷാ രീതികളും ഇവിടെയുണ്ടായിരുന്നുവെന്ന് അന്തേവാസികൾ പറയുന്നു. ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി എന്ന സഭയുടെ കീഴിലാണ് സ്‌മൈലം പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത്. പരാതികളുയര്‍ന്നതിനെത്തുടര്‍ന്ന് 1981-ല്‍ ഇത് അടച്ചുപൂട്ടി. ഇവിടെ നടന്ന പീഡനങ്ങള്‍ പലരായി പുറത്തുപറയാന്‍ തുടങ്ങിയതോടെയാണ് കമ്മിഷന്‍ വിശദമായ അന്വേഷണം നടത്തിയതും കുറ്റക്കാരെ പിടികൂടാന്‍ തുടങ്ങിയതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button