കാനഡ: വാര്‍ത്തകളില്‍ വ്യാജമായി ചിത്രീകരിക്കപ്പെട്ട ഇന്ത്യന്‍ വംശജനായ വ്യസായിക്ക് 4.4 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കാനഡയിലെ വ്യവസായിയും ഗുജറാത്തിലെ ബുജ് സ്വദേശിയുമായ നസ്രാലിക്കാണ് ഭീമന്‍ നഷ്ടപരിഹാരം ലഭിച്ചത്. ഏഴു വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ് ഇയാള്‍ക്ക് അനുകൂലമായ വിധി വന്നത്. ഇത്തരത്തിലുള്ള കേസുകളില്‍ കാനഡയില്‍ നല്‍കി വരുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.
2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമേരിക്കയിലെ തന്നെ പ്രമുഖ ഒണ്‍ലൈന്‍ സൈറ്റായ ഡീപ് ക്യാപ്ചര്‍ ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ സൈറ്റ് നസ്രലിയെ വ്യാജമായി ചിത്രീകരിച്ച് ലേഖന പരമ്പര പ്രസിദ്ധീകരിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തല്‍, ആയുധ ഇടപാടുകാരന്‍, ഭീകരസംഘാഗം, അല്‍ഖ്വെയ്ദയുടെ സാമ്പത്തികസഹായി എന്നിങ്ങനെയാണ് ലേഖനത്തില്‍ ഇയാളെ വിശേഷിപ്പിച്ചത്. കൂടാതെ ഇയാള്‍ക്ക് റഷ്യന്‍, ഇറ്റാലിയന്‍ മാഫിയകളുമായി ബന്ധമുണ്ടെന്നും തെളിയിക്കാന്‍ ലേഖകന്‍ ശ്രമം നടത്തിയിരുന്നു.
മാര്‍ക്ക് മിച്ചല്‍ എഴുതിയ ലേഖനം ഓംസ്റ്റോക്ക്.കോം എന്ന ഒണലൈന്‍ സൈറ്റിന്റെ സി.ഇ.ഒ പാട്രിക് ബൈറനാണ് പ്രസിദ്ധീകരിച്ചത്. കൂടാതെ വ്യവസായിക്കെതിരെ ക്യാമ്പയിനുകളും ഇയാള്‍ നടത്തിയിരുന്നു. വിധിക്കെതിരെ കഴിഞ്ഞയാഴ്ച ബൈറന്‍ നല്‍കിയ അപ്പീല്‍ കാനഡയിലെ സുപ്രീം കോടതി തള്ളി.
ALSO READ:ദുബൈയില്‍ വ്യാജ ബിസിനസ് ലൈസന്‍സിലൂടെ 1.3 മില്യണ്‍ ദിര്‍ഹം തട്ടിച്ച ബ്രിട്ടീഷ് പൗരന് 3 വര്‍ഷം തടവ്
മിച്ചല്‍, ബൈര്‍ണും ഡീപ് ക്യാപ്ചര്‍ നസ്രത്തലിയുടെ അഭിമാനത്തിനു കോട്ടം തട്ടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതായി 2016 ലെ വിധിന്യായത്തില്‍ വാന്‍കൂവറിലെ ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതി ജസ്റ്റിസ് കെനെത്ത് അഫ്‌ലെക് പറഞ്ഞിരുന്നു.
വ്യവസായിക്കെതിരെയുള്ള പക പോക്കലായിരുന്നു വ്യാജ വാര്‍ത്ത ചിത്രീകരിക്കാന്‍ കാരണമെന്ന് കോടതിയില്‍ തെളിഞ്ഞു. കൂടാതെ കഴിഞ്ഞയാഴ്ച അമേരിക്കയിലെ ബ്ലോക്ക്ഷിന്‍ നിക്ഷേപകന്‍ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്തതും ഇതോടെ തള്ളപ്പെട്ടു.
Post Your Comments