Latest NewsKerala

മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ്; സുപ്രീം കോടതി ഉത്തരവ് ഇങ്ങനെ

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. കേരളവും തമിഴ്നാടും സഹകരിച്ച്‌ മുന്നോട്ട് പോകണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മേല്‍നോട്ട സമിയിലെ തീരുമാനം രണ്ട് സംസ്ഥാനങ്ങളും അംഗീകരിക്കണം. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നും ത​മി​ഴ്നാ​ട് പെ​ട്ടെ​ന്ന് അ​ധി​ക​ജ​ലം തു​റ​ന്നു​വി​ട്ട​ത് പ്ര​ള​യ​ത്തി​ന് ഒ​രു കാ​ര​ണ​മാ​യെ​ന്ന സ​ത്യ​വാ​ങ്മൂ​ലം സംസ്ഥാനം സു​പ്രീം കോ​ട​തിൽ സമർപ്പിച്ചിരുന്നു.

ALSO READ: മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ്; കേരള​ത്തിനെതിരെ ആരോപണവുമായി തമിഴ്‌നാട്

മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യി​ല്‍ എ​ത്തി​ച്ച ശേ​ഷം ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ 13 ഷ​ട്ട​റു​ക​ളും ഒ​രു​മി​ച്ച തു​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​ന​ത്ത മ​ഴ​യി​ല്‍ നി​റ​ഞ്ഞു​കി​ട​ന്ന ഇ​ടു​ക്കി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ജ​ല​മെ​ത്തി. മു​ല്ല​പ്പെ​രി​യാ​റി​ല്‍ നി​ന്നു​ള്ള വെ​ള്ള​വും എ​ത്തി​യ​തോ​ടെ ചെ​റു​തോ​ണി​യി​ലെ അ​ഞ്ച് ഷ​ട്ട​റു​ക​ള്‍ വ​ഴി കൂ​ടു​ത​ല്‍ വെ​ള്ളം പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്നും ഇ​തും പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button