കുവൈറ്റ് സിറ്റി : കുവൈറ്റിൽ പൊലീസ് പട്രോളിങ് മൊബൈലിൽ പകർത്തിയ വിദേശി അറസ്റ്റിൽ. ഹവല്ലിയിൽ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം മൊബൈലിൽ പകർത്തിയ അറബ് വംശജനാണു പിടിയിലായത്. ബഹളമാണെന്നു കരുതി ചിത്രീകരിച്ചതാണെന്നും സമൂഹ മാധ്യമത്തിൽ ഇടാനാണെന്നുമായിരുന്നു ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
Also read : വ്യാജ വാര്‍ത്ത: പ്രവാസിക്ക് വളരെ വലിയതുക നഷ്ടപരിഹാരം
സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണവും നീക്കങ്ങളും ചിത്രീകരിക്കുന്നതും പരസ്യപ്പെടുത്തുന്നതും കുറ്റകരമാണ്. ഇതിൽ വീഴ്ച വരുത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും നിയമനടപടികൾ നേരിടേണ്ടിവരുമെന്നു ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Post Your Comments