ബോൾട്ടൻ: അവധി ആഘോഷിക്കാനായി പോയ മലയാളികളായ യുവാക്കൾ വിയന്നയിൽ മുങ്ങിമരിച്ചു. ബോൾട്ടണിൽ താമസിക്കുന്ന ചെങ്ങന്നൂർ സ്വദേശിയായ അനിയൻ കുഞ്ഞിന്റെയും സൂസന്റെയും മകൻ ജോയൽ (19 ), റാന്നി സ്വദേശി ഷിബുവിന്റെ മകൻ ജെയിസ് (15 ) എന്നിവരാണ് മരിച്ചത്. ബോട്ടിംഗിനിടെ ഒരാൾ വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാനായി മറ്റൊരാളും ചാടുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ടു കുടുംബങ്ങളും കുടുംബസമേതം അവധി ആഘോഷിക്കാൻ ഓസ്ട്രിയയിലേക്ക് തിരിച്ചത്.
Read also: കാലുകള്‍ക്ക് സ്വാധീനമില്ലാത്ത ചിന്നദുരൈ മുങ്ങിത്താഴുന്ന അയല്‍ക്കാരിയെ രക്ഷിച്ച് ഹീറോയായി
Post Your Comments