KeralaLatest News

മരണം ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളായ് ഈ ജില്ലയിലെ നദികള്‍; ഒരു വര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ നദികളില്‍ നടക്കുന്ന മുങ്ങി മരണംങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 49 പേരാണ് മുങ്ങി മരിച്ചത്. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ ജില്ലാ ഭരണകൂടം ബോധവത്കരണ പരിപാടികള്‍ നടത്തും. വര്‍ഷം തോറും മുങ്ങിമരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പമ്പ, കല്ലടാര്‍, അച്ചന്‍കോവിലാര്‍ എന്നീ പ്രധാന നദികളിലാണ് മുങ്ങിമരണം കൂടുന്നത്. മരിച്ചവരില്‍ അധികവും നീന്തല്‍ അറിയാത്തവരാണ്. പമ്പാ നദിയില്‍ പെരിനാട്, വടശ്ശേരിക്കര, ആറന്മുള ഭാഗങ്ങളിലും അച്ചന്‍കോവിലാറ്റിലെ കോന്നി , വള്ളിക്കോട് , പ്രമാടം ഭാഗങ്ങളിലുമാണ് കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടത്. കൂടാതെ കല്ലടയാറ്റിലെ വിവിധ മേഖലകളിലും മരണങ്ങള്‍ സംഭവിച്ചു.

ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണക്കനുസരിച്ച് 2018 ജനുവരി മുതല്‍ 2019 ഏപ്രില്‍ വരെ 49 പേര്‍ മുങ്ങി മരിച്ചിട്ടുണ്ട്. 9 വയസ്സുള്ള കുട്ടി മുതല്‍ 83 വയസ് വരെ പ്രായമുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി ആളുകളാണ് ഈ വര്‍ഷം മുങ്ങിമരിച്ചത്. നദികളിലെ അപകട മേഖലകള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും മരണങ്ങള്‍ ഇല്ലാതാക്കാനുമായി വിശദമായ പദ്ധതിയാണ് ജില്ലാ ഭരണകൂടം തയ്യാറാക്കുന്നത്. പ്രളയത്തിന് ശേഷമാണ് ജില്ലയില്‍ മുങ്ങിമരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത്. ഏഴുപേരായിരുന്നു പ്രളയത്തില്‍പ്പെട്ട് മരിച്ചത്. സമീപവാസികളും മറ്റു ജില്ലകളില്‍ നിന്ന് എത്തിയവരുമെല്ലാം ഈ മരണക്കെണിയില്‍ പെടുന്നുണ്ട്. ഒഴുക്കില്ലെന്ന ധാരണയില്‍ ആഴക്കൂടുതല്‍ അവഗണിച്ച് പലരും നീന്തം അറിയാതെ തന്നെ നദിയിലിറങ്ങുന്നത് അപകടത്തിന്റെ തോത് കൂട്ടുന്നു. കൃത്യസമയത്ത് അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ സാധിക്കാതെ വരുന്നതും അധികം ആളുകള്‍ ഇല്ലാത്ത അവസരങ്ങളില്‍ നദികളില്‍ ഇറങ്ങുന്നതും മുങ്ങിമരണം ഉയരാന്‍ കാരണമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button