ചെങ്ങന്നൂര്‍: പ്രളയ ദുരന്ത ഭീതിയില്‍ നിന്നും കേരളം ഇതുവരെ മോചിതരായിട്ടില്ല. പ്രളയക്കെടുതിയില്‍ നിന്നും ജീവന്‍ രക്ഷിച്ചവരെ ദൈവത്തിന് തുല്യമാണ് കേരള ജനത കണ്ടത്. ഇക്കൂട്ടത്തില്‍ ചിന്ന ദുരൈയും വ്യത്യസ്തനാവുകയാണ്. കാലുകളുടെ സ്വാധീനമില്ലായ്മ മറന്നാണ് ചിന്നദുരൈ ഒരു ജീവന്‍ രക്ഷിച്ചത്. പ്രളയത്തില്‍ ചെങ്ങന്നൂരിലെ ആറാട്ടുപുഴയില്‍ അകപ്പെട്ട അയല്‍ക്കാരിയായ സ്ത്രീയെ രക്ഷിച്ചാണ് ചിന്നദുരൈ ഹീറോയായി മാറിയത്.
രക്ഷിക്കണേ എന്ന നിലവിളി കേട്ട് വീടിന് പുറത്തേക്ക് നോക്കിയ ചിന്നദുരൈ പുഴയില്‍ മുങ്ങിത്താഴുന്ന അയല്‍ക്കാരിയെയാണ് കണ്ടത്. ഉടന്‍ തന്നെ തന്റെ വൈകല്യങ്ങളെ മറന്ന് ഇദ്ദേഹം വാഴകൊണ്ടുരു ചങ്ങാടം ഉണ്ടാക്കി ഇവര്‍ക്ക് സമീപത്തേക്ക് എത്തി. തുടര്‍ന്ന് ഇവരെ ചങ്ങാടത്തില്‍ കയറ്റി രക്ഷിക്കുകയായിരുന്നു. അയല്‍വാസിയായ സണ്ണിയുടെ ഭാര്യയെയാണ് ദുരെ രക്ഷിച്ചത്.
ഹൃദ്രോഗിയായ സണ്ണിക്ക് ഭാര്യയെയും രക്ഷിച്ച് നീന്താന്‍ സാധിച്ചില്ല. ഇതോടെ ചിന്ന ദുരൈ തന്റെ ജീവന്‍ പണയം വെച്ച് അവരെ രക്ഷപ്പെടുത്തുകയായിരുന്നു. ജന്മനാതന്നെ കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ട വ്യക്തിയാണ് ചിന്നദുരൈ. 90 വയസായ അമ്മയോടൊപ്പം ഒറ്റമുറിവീട്ടിലാണ് ഇദ്ദേഹത്തിന്റെ താമസം. എന്നാല്‍ പ്രളയത്തില്‍ താന്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടുവെന്ന് ദുരൈ പറയുന്നു.
Post Your Comments