Kerala

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മടങ്ങിപ്പോകുന്നവർക്ക് നൽകാനുള്ള കിറ്റ്; സാധനങ്ങൾ നൽകാൻ നിങ്ങൾക്കും അവസരം

സപ്ലൈകോയ്ക്കും ഹോര്‍ട്ടികോര്‍പ്പിനുമാണ് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ക്യാമ്പുകളില്‍ എത്തിക്കേണ്ടതിന്റെ ചുമതല

പ്രളയം വിതച്ച ദുരന്തത്തില്‍ പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സഹായിക്കാൻ അവസരം. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അത്യാവശ്യ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. https://keralarescue.in/district_needs/ എന്ന വെബ്‌സൈറ്റില്‍ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ നിങ്ങൾക്കും സംഭാവന നല്കാൻ കഴിയുന്നതാണ്.

Read also: ഹൃദയശസ്ത്രക്രിയയ്ക്ക് വെച്ചിരുന്ന പണം ദുരിതാശ്വാസത്തിന് നല്‍കിയ അക്ഷയയ്ക്ക് കേരളത്തിന്റെ സഹായം

സപ്ലൈകോയ്ക്കും ഹോര്‍ട്ടികോര്‍പ്പിനുമാണ് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ക്യാമ്പുകളില്‍ എത്തിക്കേണ്ടതിന്റെ ചുമതല. 22 സാധനങ്ങൾ ഈ കിറ്റിൽ ഉണ്ടാകും. എറണാകുളം 39,908, ആലപ്പുഴ 78,231, തൃശൂര്‍ 48,612, കോട്ടയം 31,402, പത്തനംതിട്ട 39,908, വയനാട് 1,987, ഇടുക്കി 5,528, കൊല്ലം 252, മലപ്പുറം 451 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ എണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button