തോപ്പുംപടി ∙ സ്വകാര്യ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച വീട്ടമ്മയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ. സ്വാഭാവിക മരണമാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാൽ പരിശോധിച്ച ഡോക്ടർമാരുടെ സംശയ പ്രകാരം പോസ്റ്റ് മോർട്ടം ചെയ്തപ്പോഴാണ് ഇതൊരു കൊലപാതകമാണെന്ന് തെളിഞ്ഞത്. ഓടംപള്ളി ലെയ്നിൽ അരക്കനാട് എസ്ആർ അപ്പാർട്മെന്റിൽ താമസിച്ചിരുന്ന മട്ടമ്മൽ ഡോ. മരിയ ഗ്രേസി(64) യുടെ മരണവുമായി ബന്ധപ്പെട്ട് മകൻ ജോസ് പ്രദീപ് (35) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ അഞ്ചാം തീയതിയാണു ഡോക്ടറെ മരിച്ച നിലയിൽ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മകൻ എത്തിച്ചത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നു പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ നൽകിയ സൂചനപ്രകാരമാണു പൊലീസ് കൂടുതൽ അന്വേഷണം നടത്തിയത്. മകനെ കൂടുതൽ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
സ്വത്തു സംബന്ധിച്ച തർക്കത്തെത്തുടർന്നു മർദനമേറ്റാണു മരണം സംഭവിച്ചതെന്നു പൊലീസ് പറയുന്നു. ഡോ. മരിയ ഗ്രേസിയുടെ വാരിയെല്ലുകൾ ഒടിഞ്ഞ് ആന്തരികാവയവങ്ങളിൽ മുറിവുണ്ടായതാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മകനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments