ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശമണ്ണിൽ ഇന്ത്യയെ കരിതേച്ചു കാട്ടിയെന്ന് ബിജെപി. ജർമൻ സന്ദർശത്തിനിടെ നടത്തിയ പ്രസംഗത്തിൽ രാഹുൽഗാന്ധി പറഞ്ഞതെല്ലാം നുണയാണെന്നും പാർട്ടി വക്താവ് സാംബിത് പാത്ര കുറ്റപ്പെടുത്തി. വികസനപദ്ധതിയിൽ നിന്ന് പുറത്താക്കപ്പെടുന്ന സമൂഹങ്ങൾ ഭീതിയിലേക്ക് തിരിയാനിടയുണ്ടെന്നായിരുന്നു ഐഎസിനെക്കുറിച്ച് പറയുന്നതിനിടെ നടത്തിയ പരാമർശം.
ALSO READ: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണം നോട്ട് നിരോധനവും ജി.എസ്.ടിയും: രാഹുൽ ഗാന്ധി
ബിജെപി സർക്കാർ ആദിവാസികളെയും ദളിതരെയും ന്യൂനപക്ഷക്കാരെയും വികസനത്തിൽ നിന്ന് ഒഴിവാക്കുകയാണെന്നും ആരോപിച്ചു. ഇന്ത്യയെ കുറച്ച് കാട്ടാനുള്ള ഒരു അവസരവും രാഹുൽ വിട്ടുകളഞ്ഞില്ല. സംഭവത്തിൽ രാഹുൽ ഗാന്ധി വിശദീകരണം നൽകിയേ തീരുവെന്നും ബിജെപി വക്താവ് പറഞ്ഞു.
Post Your Comments