ജക്കാര്‍ത്ത: ഇന്ത്യക്ക് സുവര്‍ണ പ്രതീക്ഷ നല്കി ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഇനത്തില്‍ പി വി സിന്ധുവും സൈന നേവാളും രണ്ടാം റൗണ്ടിലേക്ക് കടന്നു. 2016ലെ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവായ സിന്ധു വിയ്റ്റ്നാമിന്റെ വു തി ട്രാങ്ങിനെ തോല്പിച്ചാണ് രണ്ടാം റൗഡില്‍ എത്തിയത്. 58 മിനിറ്റ് നീണ്ട, വളരെ ശക്തമായ പോരാട്ടമായിരുന്നു ഇവരുടേത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ ജയം. സ്കോര്‍ 21-10, 12-21, 23-21.
ALSO READ:ഏഷ്യൻ ഗെയിംസ് 2018 : പതിനഞ്ചു വയസ്സുകാരന് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ
ഇറാന്റെ സോരയയെ 26 മിനിറ്റില്‍ കീഴ്പ്പെടുത്തി അനായാസ ജയം സ്വന്തമാക്കിയാണ് സൈന രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്കോര്‍ 21-7, 21-9. രണ്ടാം റൗണ്ടില്‍ സിന്ധു ഇന്തോനേഷ്യയുടെ തംഗ്ജങ്ങിനെയും സൈന ഫിട്രിയാനിയേയും എതിരിടും.
Post Your Comments