വാഷിങ്ടൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിലെ ഏറ്റവും മോശമായ
സമയമാണിത്. സാമ്പത്തികനിയമം ലംഘിച്ച കേസിൽ ട്രംപിന്റെ മുൻ അഭിഭാഷകനും നികുതിവെട്ടിപ്പുകേസിൽ തിരഞ്ഞെടുപ്പ് പ്രചാരണവിഭാഗം മുൻ മേധാവിയും കുറ്റക്കാരെന്ന് തെളിഞ്ഞതോടെ വെട്ടിലായിരിക്കുകയാണ് ട്രംപ്.
ട്രംപിന്റെ ദീര്‍ഘനാളായുള്ള അഭിഭാഷകനും ‘ഇടപാടുകാരനും’ ആയ മൈക്കല്‍ കോഹന്‍ പ്രചാരണ പരിപാടികളിലെ സാമ്പത്തിക ലംഘനങ്ങള്‍ അടക്കം എട്ട് ആരോപണങ്ങളില്‍ കുറ്റം സമ്മതിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ സാമ്പത്തിക നിയമങ്ങൾ ലംഘിച്ച് നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസിലാണ് കോഹൻ കുറ്റം സമ്മതിച്ചത്.
നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള എട്ടു സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവിഭാഗം മുൻ ചെയർമാൻ പോൾ മാനഫോർട്ട് കുറ്റക്കാരനാണെന്ന് വിർജീനിയയിലെ പ്രത്യേകകോടതി ബുധനാഴ്ച വിധിച്ചു. കോടതിമുറിയില്‍ നടന്ന ഈ ഇരട്ടനാടകം പ്രസിഡണ്ടിന്റെ ഭരണത്തിന് മങ്ങലേൽപ്പിച്ചു.
Post Your Comments