ന്യൂഡല്‍ഹി : ഇന്ത്യന്‍ ജനമനസ്സുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ താരം. ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നാണ് ഒരു ദേശീയമാധ്യമം നടത്തിയ സര്‍വേയില്‍ അടിവരയിട്ട് പറയുന്നത്. അടല്‍ ബിഹാരി വാജ്പേയി, ഇന്ദിരഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിയ നീണ്ട നിര ഉണ്ടെങ്കിലും നരേന്ദ്രമോദിയാണ് സര്‍വ്വേകളില്‍ മുന്നില്‍. ആകെ പ്രധാനമന്ത്രിമാരില്‍ 26 ശതമാനം വോട്ടുകളാണ് ദേശീയ മാധ്യമം നടത്തിയ സര്‍വ്വേയില്‍ മോദിയ്ക്ക് ലഭിച്ചത്.
6 വോട്ടുകള്‍ക്കാണ് ഇന്ദിരാഗാന്ധി പിന്നിലായിപ്പോയത്. വാജ്പേയിയ്ക്ക് 12 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് കിട്ടിയത് 10 ശതമാനം വോട്ടുകള്‍ മാത്രമാണ്. എച്ച് ഡി ദേവഗൗഡ, പിവി നരസിംഹ റാവു എന്നിവരാണ് ഏറ്റവും കുറവ് ജനപ്രീതിയുള്ള പ്രധാനമന്ത്രിമാര്‍. ഒരു ശതമാനം വീതമാണ് ഇവര്‍ക്ക് കിട്ടിയ വോട്ടുകള്‍.
ഹിന്ദു വോട്ടുകള്‍ ലഭിച്ചതാണ് നരേന്ദ്രമോദിയെ ഇത്രവലിയ ഫിഗറാക്കി മാറ്റിയത്. മുസ്ലീം വോട്ടുകള്‍ ഇന്ദിരാഗാന്ധിയില്‍ കേന്ദ്രീകരിക്കപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ മോദിയ്ക്ക് പിന്തുണ നല്‍കിയപ്പോള്‍ കിഴക്കന്‍ സംസ്ഥാനങ്ങളുടെ വോട്ടുകള്‍ ഇന്ദിരയ്ക്ക് ലഭിച്ചു.
മോദിയ്ക്ക് പകരം താല്പര്യമുള്ള പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധി വരണമെന്നാണ് 46 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത്. തൊട്ടു പിന്നില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ മോദിയല്ലാതെ മമത ബാനര്‍ജി വരണമെന്ന അഭിപ്രായക്കാരാണുള്ളത്. അതായത്, മോദി കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പിലെ സ്റ്റാര്‍ ഫിഗറുകള്‍ രാഹുലും മമതയുമായിരിക്കുമെന്ന് സാരം.
ബിജെപിയ്ക്ക് വിജയം കല്‍പ്പിക്കുന്ന സര്‍വ്വേകളാണ് നിലവില്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
Post Your Comments