ടെറസിൽ നേവിക്കുള്ള ആ ‘താങ്ക്‌സ്’ എഴുതിയത് ഇയാള്‍: എഴുതിയത് പെയിന്റ് ഉപയോഗിച്ചല്ല

പ്രളയം നടന്നുകൊണ്ടിരുന്നപ്പോള്‍ ഗര്‍ഭിണിയായ യുവതിയെ രക്ഷിച്ച നേവി സംഘത്തിന് ടെറസില്‍ ‘താങ്ക്‌സ്’ എഴുതിയത് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഇത് ആരാണ് എഴുതിയതെന്നൊന്നും ആർക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളഇ വീട്ടില്‍ ധനപാലനാണ് ഇത് എഴുതിയത്.ടെറസില്‍ പെയിന്റ് കൊണ്ടാണ് ‘താങ്ക്‌സ്’ എഴുതിയതെന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ അതങ്ങനെയല്ല. ധനപാലന്റെ അച്ഛന്‍ വെള്ളപ്പൊക്കത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട് വന്നപ്പോള്‍ അഴിച്ചിട്ട വെള്ളമുണ്ട് കീറിയാണ് ധനപാലന്‍ ‘താങ്ക്‌സ്’ എന്നെഴുതിയത്.കൂടാതെ ദൈവത്തിനുമുള്ള നന്ദി കൂടി താന്‍ ആ പ്രവര്‍ത്തിയിലൂടെ അറിയിച്ചുവെന്നും ധനപാലന്‍ വ്യക്തമക്കി.ഗര്‍ഭിണിയായ യുവതിയെയും മറ്റ് ആള്‍ക്കാരെയും രക്ഷിച്ചത് നേവിയുടെ കമാന്‍ഡറായ വിയജ് വര്‍മ്മയാണ്.

ധനപാലനെയും കുടുംബത്തെയും ഹെലികോപറ്ററിലല്ല രക്ഷപ്പെടുത്തിയതെങ്കിലും അടുത്തുള്ള വീടുകളിലെ ആള്‍ക്കാരെ രക്ഷിച്ചത് ഹെലികോപ്റ്റര്‍ ഉപയോഗിച്ചായിരുന്നു. ഇതിനുള്ള നന്ദിയായിരുന്നു ധനപാലന്‍ എഴുതിയത്.

Share
Leave a Comment