KeralaLatest News

കേരളത്തിലെ പ്രളയം: ഗാഡ്ഗിലിനെതിരെ താമരശ്ശേരി ബിഷപ്പ്

. കത്തോലിക്ക സഭ എന്നും പ്രകൃതിയ്ക്കും കര്‍ഷകര്‍ക്കുമൊപ്പമാണ്

കോഴിക്കോട്: കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമെന്ന മാധവ് ഗാഡ്ഗിലിന്‍റെ വാദത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ താമരശ്ശേരി രൂപത ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. മാധവ് ഗാഡ്ഗില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നും , പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.

കത്തോലിക്കാസഭ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ കാരണം, അത് 18 ലക്ഷത്തിലധികം കര്‍ഷകരെ നേരിട്ട് ബാധിക്കുന്നതുകൊണ്ടാണ് എന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നവരാണ് കര്‍ഷകര്‍. കത്തോലിക്ക സഭ എന്നും പ്രകൃതിയ്ക്കും കര്‍ഷകര്‍ക്കുമൊപ്പമാണ്. ഒപ്പം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വാദിക്കുന്നവര്‍ കപടപരിസ്ഥിതി വാദികളാണെന്നും അദ്ദേഹം ആരോപിച്ചു.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ശക്തമായി മലയോര രൂപതയായ താമരശേരി രൂപത എതിർത്തിരുന്നു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ശക്തമായ എതിര്‍ത്ത ചരിത്രമാണ്‌ മലയോര രൂപതയായ താമരശേരി രൂപതയക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button