KeralaLatest News

ബിജെപിയെ സഹായിക്കുമെന്ന നിലപാടിലുറച്ച് തലശ്ശേരി ആർച്ച് ബിഷപ്പ്, പിന്തുണച്ച് താമരശ്ശേരി ബിഷപ്പും, പിണറായിക്ക് വിമർശനം

കണ്ണൂർ: റബ്ബർ കർഷകരെ സഹായിച്ചാൽ ബിജെപിയെ പിന്തുണയ്‌ക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ബിജെപി അനുകൂല പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് മാർ ജോസഫ് പാംപ്ലാനി ആവർത്തിച്ചു. കണ്ണൂരിൽ കക്കുകളി നാടകത്തിന് എതിരായ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷക വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ ആരെല്ലാം തലകുത്തി മറിഞ്ഞ് പരിശ്രമിച്ചാലും ഞങ്ങൾ തയാറല്ല. പറഞ്ഞ വാക്കിൽ ഉറച്ച് നിൽക്കുന്നു. കർഷക പക്ഷത്ത് ആരെ നിൽക്കുന്നുവോ അവരുടെ പക്ഷത്തായിരിക്കും മലയോര കർഷകർ. ഈ വിഷയത്തിൽ ബി.ജെ.പി മുതലെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് വഴിമരുന്നിട്ടത് ഏത് പാർട്ടിക്കാരാണെന്ന് ആലോചിച്ചു നോക്കിയാൽ മനസിലാകും -മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

ആലോചിപ്പ് ഉറപ്പിച്ചാണ് പറഞ്ഞത്, അണുവിട പിന്നോട്ടില്ല. കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് പറയുമ്പോൾ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നയം മാറ്റുന്നവരാണ് കത്തോലിക്ക മെത്രാന്മാരെന്ന് ധരിക്കേണ്ട. തൻറെ പ്രസ്താവനയിൽ മതപക്ഷമോ രാഷ്ട്രീയപക്ഷമോ ഇല്ലെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, കർഷകപക്ഷം മാത്രമേ ഉള്ളൂവെന്നും വ്യക്തമാക്കി.

അതേസമയം, പാംപ്ലാനിക്ക് പൂർണ്ണ പിന്തുണയുമായി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ രംഗത്തെത്തി. മാറി മാറി വന്ന കോണ്‍ഗ്രസ്, സി.പി.എം. ഭരണകൂടങ്ങളില്‍നിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. ബിജെപി ആയാലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് കൂടെ നില്‍ക്കുന്നവരെ പാര്‍ട്ടി നോക്കാതെ പിന്തുണക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ചെയ്യാനുദ്ദേശിക്കുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button