KeralaLatest News

മഴയിൽ നിറം മങ്ങി ഓണവിപണിയും : കച്ചവടക്കാർക്ക് വൻ തിരിച്ചടി

മറ്റ് ജില്ലകളെ അപേക്ഷിച്ച് പ്രളയദുരന്തം കുറവായിരുന്നു

കണ്ണൂർ : മുൻ വർഷങ്ങളിലേതുപോലെ തിരക്കുള്ള തെരുവുകൾ ഈ ഓണക്കാലത്ത് കാണാനില്ല. തുടർച്ചായി പെയ്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഒലിച്ചുപോയത് വീടുകളും സാധനങ്ങളും മനുഷ്യരും മാത്രമല്ല, മലയാളികളുടെ പ്രിയപ്പെട്ട ഓണം കൂടിയാണ്.

മറ്റ് ജില്ലകളെ അപേക്ഷിച്ച് പ്രളയദുരന്തം കുറവായിരുന്നു കണ്ണൂർ ജില്ലയിൽ. കണ്ണൂരിലെ ഓണവിപണി എല്ലാകൊല്ലത്തേയും പോലെ സജീവമായെങ്കിലും സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്താത്തത് മൂലം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഇവിടെയുള്ള കച്ചവടക്കാർ.

Read also:ഗാന്ധിജിക്ക് അമേരിക്കയുടെ പാരമോന്നത സിവിലിയൻ ബഹുമതി : ശുപാർശയുമായി കാരളിൻ ബി. മാലിനി

തിരക്ക് കാരണം വഴിനടക്കാൻ പോലുമാകാതിരുന്ന തെരുവുകളിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഉള്ളത്. സാധനങ്ങളുടെ വില പരമാവതി കുറച്ചിട്ടും കച്ചവടം നടക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. കൈത്തറി-ഖാദി വിപണന മേഖലകൾക്ക് ഓണം സുവർണ്ണകാലമാണ്. എന്നാൽ പതിവ് ആൾക്കൂട്ടമില്ലാതായത് നെയ്ത്തുകാർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button