ഇടുക്കി: ഇടുക്കിയിൽ മാത്രം കെഎസ്ഇബിക്ക് നഷ്ടമായത് നാലേമുക്കാൽ കോടി. ഇടുക്കി അണക്കെട്ടിലെ അധിക ജലം കെഎസ്ഇബിക്ക് കോടിക്കണക്കിനു രൂപയുടെ ലാഭം ഉണ്ടാക്കിയിരുന്നു.
വീടുകളിലേക്കും സ്ഥാപനങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന എൽടി ലൈനുകളുടെ 1198 പോസ്റ്റുകളാണ് ഒടിഞ്ഞത്. 3426 പോളുകൾ നശിച്ചു പോയി. 11 കെവി ലൈനുകളുടെ 549 പോസ്റ്റുകൾ ഒടിഞ്ഞു വീണു.അടിമാലി ഇലക്ട്രിക്കൽ സെക്ഷനു കീഴിലാണ് ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത്. 11 കെവി ലൈനുകളുടെ 299 പോസ്റ്റുകളും എൽടി ലൈനുകളുടെ 446 പോസ്റ്റുകളുമാണ് ഇവിടെ വീണത്.
Read also: നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്ന തീയതി പ്രഖ്യാപിച്ചു
ഇത്തരത്തിൽ ഇടുക്കിയിലെ ഓരോ പ്രദേശങ്ങളിലും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി. രണ്ടാഴ്ച കൊണ്ടാണ് ഇടുക്കിയിൽ വൈദ്യുതി വകുപ്പിന് നാലു കോടി എൺത്തിയഞ്ചു ലക്ഷത്തി നാലായിരം രൂപയുടെ നഷ്ടം ഉണ്ടായത്.
Post Your Comments