Latest NewsKerala

മലപ്പുറത്ത് മഴക്കെടുതി കാരണം ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഇ.ഡബ്ലിയു.എസ്.സി.ഇ.എസ്

സമൂഹമാധ്യമങ്ങളിലൂടെയാണ് ഇലക്ട്രിക്കൽ വയർമൻ സൂപ്പർവൈസർ& കോൺട്രാക്ടേഴ്സ് ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ സന്ദേശങ്ങൾ പ്രചരിക്കുന്നത്

മലപ്പുറം: മലപ്പുറം ജില്ലയിൽ മഴക്കെടുതി കാരണം ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഇ.ഡബ്ലിയു.എസ്.സി.ഇ.എസ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇലക്ട്രിക്കൽ വയർമൻ സൂപ്പർവൈസർ& കോൺട്രാക്ടേഴ്സ് ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് സ്ഥിതീകരണവും ജില്ലാ കമ്മറ്റി നടത്തിയിരുന്നു.

Also Read: മഹാപ്രളയത്തിനു മുല്ലപ്പെരിയാര്‍ ഡാമും മുഖ്യകാരണമായി : സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ജില്ലയിൽ മഴക്കെടുതി മൂലം ഉണ്ടായിട്ടുള്ള പ്രയാസത്തിലും ദുഖത്തിലും ജനങ്ങളോടൊപ്പം തങ്ങളും പങ്ക് ചേരുന്നുവെന്നും ഈ സമയത്ത് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ ഇ.ഡബ്ലിയു.എസ്.സി.ഇ.എസ് സന്നദ്ധരായിരിക്കുകയാനിന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. മലപ്പുറത്ത് എവിടെയെങ്കിലും വീട്ടിലേക്ക് വെള്ളംകയറി വയറിംഗ് സംബന്ധമായ കേടുപാടുകൾ സംഭവിച്ചിട്ടിട്ടുണ്ടെങ്കിൽ തികച്ചും സൗജന്യമായി ലൈസൻസുള്ള വയറിങ് തൊഴിലാളികൾ വന്ന് പ്രവർത്തനയോഗ്യമാക്കുമെന്നാണ് സമിതി അറിയിച്ചിരിക്കുന്നത്. നൂറുകണക്കിന് തൊഴിലാളികൾ സേവന സന്നദ്ധരാണെന്നും എപ്പോ വേണമെങ്കിലും സൗജന്യ സേവനത്തിന് വിളിക്കാമെന്നും ഇവർ അറിയിച്ചു

വിളിക്കേണ്ട നമ്പറുകൾ

9745141789
9946197070
8547159767
9947202007
9526353333
9447412132
9446880134
9447257580
9447216356
9496844095
9747522800
9846379218

shortlink

Related Articles

Post Your Comments

Related Articles


Back to top button