Latest NewsIndia

വിദേശരാജ്യങ്ങളെ പോലും കടത്തിവെട്ടി ഇന്ത്യ ഇന്ന് സാമ്പത്തികശേഷി കൈവരിച്ച രാഷ്ട്രം

ഈ അവസരത്തില്‍ വിദേശരാഷ്ട്രങ്ങളുടെ സഹായം സ്വീകരിക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് വിദേശരാഷ്ട്രങ്ങളുടെ സാമ്പത്തിക സഹായം കേന്ദ്രം വേണ്ടെന്നു വെച്ചതോടെ രാജ്യത്തിനകത്തുനിന്നും വന്‍ പ്രതിഷേധങ്ങളും ആരോപണങ്ങളുമാണ് കേന്ദ്രസര്‍ക്കാരിന് നേരിടേണ്ടിവരുന്നത്. എന്നാല്‍ സാമ്പത്തിക സഹായം വിലക്കിയതിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്.

വിദേശരാജ്യങ്ങളെ പോലും കടത്തിവെട്ടി ഇന്ത്യ ഇന്ന് സാമ്പത്തികശേഷി കൈവരിച്ച രാഷ്ട്രം മാണ്. ലോകരാഷ്ട്രങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ദുരന്തം വന്നാല്‍ ഇന്ത്യയാണ് ആദ്യം സഹായത്തിനെത്തുന്നത്. ഇന്ത്യയുടെ വളര്‍ച്ച ഏറെ പ്രതീക്ഷ ഉയര്‍ത്തുന്നതാണെന്ന് ലോകബാങ്ക് ഉള്‍പ്പെടെ വിലയിരുത്തുകയും അമേരിക്ക അടക്കമുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ പോലും കൂടുതല്‍ അടുത്ത് സഹകരിക്കാന്‍ തയ്യാറാവുന്ന സാഹചര്യവും ഇപ്പാള്‍ നിലവിലുണ്ട്.
ഈയൊരു ഘട്ടത്തില്‍ രാജ്യത്തെ കൊച്ചു സംസ്ഥാനമായ കേരളത്തെ സഹായിക്കാനുള്ള ശേഷി പോലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കില്ലെന്നത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവാന്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

read also : മഹാപ്രളയം: കേരളത്തിന്‌ യു.എ.ഇ സഹായം 700 കോടി രൂപ

കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ നയമാണെങ്കിലും വിദേശ സഹായത്തില്‍ ‘തിരുത്തല്‍’ വേണ്ടന്ന നിലപാട് അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ അനുവദിച്ച 600 കോടി രൂപയുടെ ധനസഹായത്തിന് പുറമെ ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും 100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങളും 12,000 ലിറ്റര്‍ മണ്ണെണ്ണയും കേന്ദ്രവിഹിതമായി അനുവദിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയം 60 ടണ്‍ മരുന്നും ഇതിനകം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് നഷ്ടപ്പെട്ടവര്‍ക്കുള്‍പ്പെടെ സാമ്പത്തിക സഹായം നല്‍കാനും റോഡുകളുടെ പുനര്‍ നിര്‍മാണം ഏറ്റെടുത്ത് പെട്ടന്ന് പൂര്‍ത്തീകരിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

യു.എ.ഇ നല്‍കാമെന്നേറ്റ 700 കോടിയുടെ സഹായം കേരളത്തിന് ലഭിക്കുന്നതിന് കേന്ദ്രം തടസ്സം നില്‍ക്കില്ല. പക്ഷേ അത് നിലവിലുള്ള നയത്തില്‍ ഉറച്ച് നിന്നേ സാധിക്കൂവെന്നും കേന്ദ്രം വെളിപ്പെടുത്തിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button