കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമ മിഡ്നാപൂര്‍ ജില്ലാ ഓഫീസില്‍ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടന കാരണം വ്യക്തമല്ല. വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
Also Read: ഇടുക്കിയിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും പരിശോധനയില്‍ ഇതുസംബന്ധിച്ച സൂചനകള്‍ ഒന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്താണ് സ്ഫോടന കാരണമെന്ന് തങ്ങൾക്കും വ്യക്തമായി അറിയില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പ്രദ്യുത് ഘോഷ് സംഭവത്തെ പറ്റി പറഞ്ഞത് .
Post Your Comments