KeralaLatest News

ഗതാഗതം പുനസ്ഥാപിക്കാനായില്ല; ഈ ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി

.തൃശ്ശൂര്‍-ഗുരുവായൂര്‍ റൂട്ടിലെ പലയിടത്തായി റെയില്‍പാളത്തിനടിയിലെ മെറ്റല്‍ ഒഴുകിപ്പോയിരുന്നു

പാലക്കാട്: പാളത്തില്‍ കേടുപാടുകള്‍ ഉണ്ടായ ഭാഗങ്ങളില്‍ വേഗ നിയന്ത്രണത്തോടെയാണ് തീവണ്ടികള്‍ ഓടുന്നത്. എറണാകുളം -ഷൊര്‍ണൂര്‍ റൂട്ടില്‍ 23 സ്ഥലങ്ങളിലായുള്ള വേഗനിയന്ത്രണം ഇന്നും തുടരും. തൃശ്ശൂര്‍-ഗുരുവായൂര്‍ പാതയൊഴികെ തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷനുകള്‍ക്കു കീഴിലെ എല്ലാ പാതകളിലും ട്രെയിനുകള്‍ സാധാരണ നിലയിലേക്ക്. മധുര ഡിവിഷനു കീഴിലുള്ള കൊല്ലം-പുനലൂര്‍ പാത ഗതാഗയോഗ്യമായെങ്കിലും ട്രെയിനുകള്‍ ഓടിത്തുടങ്ങുന്ന കാര്യത്തില്‍ അറിയിപ്പ് വന്നിട്ടില്ല.

 വെള്ളം കയറിയും മണ്ണിടിഞ്ഞും പാളത്തില്‍ കേടുപാടുകള്‍ ഉണ്ടായ ഭാഗങ്ങളില്‍ വേഗ നിയന്ത്രണത്തോടെയാണ് തീവണ്ടികള്‍ ഓടുന്നത്.തൃശ്ശൂര്‍-ഗുരുവായൂര്‍ റൂട്ടിലെ പലയിടത്തായി റെയില്‍പാളത്തിനടിയിലെ മെറ്റല്‍ ഒഴുകിപ്പോയിരുന്നു.

Also Read : സംസ്ഥാനത്ത് ഇന്നും ചില ട്രെയിനുകള്‍ റദ്ദാക്കി; കൂടുതൽ വിവരങ്ങൾ

ബുധനാഴ്ച്ച റദ്ദാക്കിയ ട്രെയിനുകള്‍ ഇവ.കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവ് എക്‌സ്പ്രസ് (16308) കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (16306), ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ (56361), പാലക്കാട്-പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് (16792/16791), ആലപ്പുഴ-കായംകുളം-ആലപ്പുഴ പാസഞ്ചര്‍ (56377/378), കൊല്ലം-ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (66310), ഷൊര്‍ണൂര്‍-എറണാകുളം-ഷൊര്‍ണൂര്‍ (56361/56364) പാസഞ്ചര്‍, കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394), കൊല്ലം-ആലപ്പുഴ-എറണാകുളം മെമു (66302/66303), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56379), കോട്ടയം-നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ (56362/56363), പാലക്കാട്-എറണാകുളം-പാലക്കാട് മെമു (66611/66612) എന്നീ ട്രെയിനുകളാണ് ബുധനാഴ്ച്ച റദ്ദാക്കിയത്. ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് (16341) ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഓടില്ല. കൊല്ലം-പുനലൂര്‍ റൂട്ടിലെയും തൃശ്ശൂര്‍-ഗുരുവായൂര്‍ റൂട്ടിലെയും പാസഞ്ചറുകളും ബുധനാഴ്ച ഓടില്ല.

പ്രത്യേകമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രെയിനുകള്‍ ഇവ

ഭുവനേശ്വര്‍ -എറണാകുളം -ഭുവനേശ്വര്‍ (08463/08464). 23 – ന് പുലര്‍ച്ചെ നാലിന് ഭുവനേശ്വറില്‍ നിന്ന് പുറപ്പെടും. അടുത്തദിവസം ഉച്ചയ്ക്ക് 12.30-ന് എറണാകുളത്തെത്തും. 24-ന് വൈകീട്ട് 5.30-ന് എറണാകുളത്തുനിന്ന് പുറപ്പെടും. 26-ന് പുലര്‍ച്ചെ 5.45-ന് ഭുവനേശ്വറിലെത്തും. സെക്കന്തരാബാദ് – കൊച്ചുവേളി – സെക്കന്തരാബാദ് (07119/07120). 22 -ന് വൈകീട്ട് 4.25 – ന് സെക്കന്തരാബാദില്‍നിന്ന് പുറപ്പെടും. 24 -ന് രാത്രി 12.25 -ന് കൊച്ചുവേളിയിലെത്തും.

27-ന് രാത്രി 8.20 -ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. 29 -ന് പുലര്‍ച്ചെ മൂന്നിന് സെക്കന്തരാബാദിലെത്തും. യശ്വന്ത്പുര്‍ – കൊച്ചുവേളി – യശ്വന്ത്പുര്‍ (06527/06528). 22-ന് രാത്രി 9-ന് യശ്വന്ത്പുരില്‍നിന്ന് പുറപ്പെടും. 23 -ന് ഉച്ചയ്ക്ക് ഒരുമണിക്ക് കൊച്ചുവേളിയിലെത്തും. 23-ന് വൈകീട്ട് 4.15-ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. 24-ന് രാവിലെ 10-ന് യശ്വന്ത്പുരിലെത്തും. എറണാകുളം ജങ്ഷന്‍-നന്ദേഡ് (പുണെ07504). 27-ന് രാത്രി 11-ന് പുറപ്പെടും. 29-ന് പുലര്‍ച്ചെ 6.30-ന് എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button