തിരുവനന്തപുരം : പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് സഹായഹസ്തവുമായി ഛത്തീസ്ഗഡ്, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ. ഭക്ഷ്യ ധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 500 മെട്രിക് ടണ്‍ അരി തെലുങ്കാനയില്‍ നിന്നും കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ഛത്തീസ്ഗഡിന്റെ 2,500 ടണ്‍ അരിയും ആന്ധ്രയുടെ 2,000 ടണ്‍ അരിയും ദുരിതാശ്വാസത്തിനായി കേരളത്തില്‍ എത്തുമെന്നും കേരളത്തെ സഹായിക്കാന്‍ സന്നദ്ധരായ നല്ല മനസുകള്‍ക്ക് നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read ; പ്രളയക്കെടുതി; ചത്തീസ്ഖഡ് സ്വദേശിയ്ക്ക് സെന്റ് ജോണ്‍സ് പള്ളിയില്‍ അന്ത്യവിശ്രമം
Post Your Comments