തിരുവനന്തപുരം: കെ.എസ്.ഇ.ബി ഡാമുകള്‍ അവസാനനിമിഷം വരെ തുറക്കാതെ വച്ചതും മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതുമാണ് പ്രളയത്തിന് കാരണമായാതെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി.
read also : കേരളത്തിലെ പ്രളയദുരന്തത്തിന് കാരണക്കാരായവര്‍ ഈ മന്ത്രിമാര്‍
വെള്ളപ്പൊക്കമുണ്ടായത് ഡാം തുറന്നുവിട്ടതുകൊണ്ടെന്ന വാദം തെറ്റെന്നും സംസ്ഥാനത്ത് 154% അധികം മഴ പെയ്തെന്നും പിണറായി വിജയന് പറഞ്ഞു. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നും ഡാമുകള്‍ തുറന്നുവിട്ടാല്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് യാതൊരു ധാരണയും വൈദ്യുതിവകുപ്പിനുണ്ടായിരുന്നുവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ ഈ പ്രസ്താവനയ്ക്ക് ചുട്ട മറുപടി കൊടുക്കുകയായിരുന്നു പിണറായി.
Post Your Comments