Latest NewsSports

ഏഷ്യൻ ഗെയിംസ് ഹോക്കി: ഹോങ്കോങ് പോസ്റ്റിൽ ഗോൾ മഴ തീർത്ത് ഇന്ത്യ

എണ്പത് വർഷങ്ങൾക്ക് മുൻപ് യുഎസ്‌എയ്ക്കെതിരെ നേടിയ 24-1 എന്ന വലിയ വിജയത്തിന്റെ തങ്ങളുടെ തന്നെ റെക്കോര്‍ഡ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഇതോടെ തിരുത്തിയെഴുതി

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഹോങ്കോങ്ങിനെ കൂറ്റൻ മാർജിനിൽ പരാജയപ്പെടുത്തി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഹോങ്കോംഗിനെ 26-0 എന്ന വമ്പൻ റെക്കോർഡ് സ്കോറിനാണ് ഇന്ത്യ തകർത്തെറിഞ്ഞത്. എണ്പത് വർഷങ്ങൾക്ക് മുൻപ് യുഎസ്‌എയ്ക്കെതിരെ നേടിയ 24-1 എന്ന വലിയ വിജയത്തിന്റെ തങ്ങളുടെ തന്നെ റെക്കോര്‍ഡ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഇതോടെ തിരുത്തിയെഴുതി. ആദ്യ പകുതിയിൽ പതിനാലും രണ്ടാം പകുതിയിൽ പന്ത്രണ്ടും ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.

Also Read: ട്രെൻഡ്ബ്രിഡ്ജ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം

ഹര്‍മ്മന്‍പ്രീത് നാല് ഗോളുകളോടെ ഇന്ത്യയുടെ ഗോൾ പട്ടികയിൽ മുൻപിൽ നില്കുന്നത്. മൂന്ന് ഗോള്‍ നേടിയ ആകാശ്ദീപിനും ലളിത്തിനും രൂപീന്ദറിനുമൊപ്പം മന്‍ദീപ്, മന്‍പ്രീത്, സുനില്‍ എന്നിവർ രണ്ട് ഗോളുകളും വിവേക്, അമിത്, വരുണ്‍, ദില്‍പ്രീത്, ചിംഗെന്‍ലെന്‍സാന, സിമ്രാന്‍ജിത്ത്, സുരേന്ദര്‍ എന്നിവർ ഓരോ ഗോളുകൾ വീതവും നേടി ഇന്ത്യയുടെ ചരിത്ര വിജയത്തിൽ പങ്കാളികളായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button