KeralaLatest News

കേരളത്തിന് 11 ലക്ഷം രൂപ സംഭാവന നല്‍കി ദലൈലാമ

മികച്ചരീതിയില്‍ നടക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു

ന്യൂഡല്‍ഹി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം 11 ലക്ഷം രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും സ്വത്തുനാശം വന്നവരെയും ഓര്‍ത്ത് ദുഃഖിക്കുന്നതായും ദലൈലാമ അറിയിച്ചു. മികച്ചരീതിയില്‍ നടക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അനേകങ്ങളാണ് പണമയക്കുന്നത്. നടി നയന്‍താര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ 15 ലക്ഷം സംഭാവന ചെയ്തിരുന്നു. കേരളത്തിന് കൈത്താങ്ങായി യുഎഇ 700 കോടി സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Also Read : പ്രളയത്തില്‍ അകപ്പെട്ട് മല്ലിക സുകുമാരന്‍; രക്ഷാ പ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍

കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഴ്സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കിയിരുന്നു. സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രളയക്കെടുതിയില്‍ ദുരന്തബാധിതര്‍ക്ക് സഹായധനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസനിധിയിലേക്ക്
ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button