Life StyleFood & CookeryHealth & Fitness

കാഴ്ച ശക്തിയ്ക്കും സൗന്ദര്യ വര്‍ദ്ധനവിനും ക്യാരറ്റ്

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ക്യാരറ്റ് സഹായിക്കും

ക്യാരറ്റിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാന്‍ ക്യാരറ്റ് നല്ലതാണ്. ക്യാരറ്റില്‍ വൈറ്റമിന്‍ എ,ബി,സി അയണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ക്യാരറ്റ് സഹായിക്കും. ക്യാരറ്റ് വൈറ്റമിനുകള്‍, മിനറലുകള്‍, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ പരിപൂണ്ണമായ ഒരു പച്ചക്കറിയാണ്. ദിവസവും ഒന്നോ രണ്ടോ പച്ച കാരറ്റ് കഴിക്കുന്നതുകൊണ്ട് മലബന്ധം ഒഴിവാക്കാന്‍ സാധിക്കും. കാരറ്റ് അരച്ച് പാലില്‍ ചേര്‍ത്ത് ശരീരത്തില്‍ പുരട്ടുന്നത് ചര്‍മ്മസംരക്ഷണത്തിന് നല്ലതാണ്. ദിവസവും കാരറ്റ്ജ്യൂസ് കുടിക്കുന്നതിലൂടെ സൗന്ദര്യവും നിറവും വര്‍ധിക്കും.

കാലറി കുറവായ ഒരു ഭക്ഷ്യ വസ്തുവാണ് ക്യാരറ്റ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുക എന്ന നിങ്ങളുടെ ലക്ഷ്യം എളുപ്പത്തില്‍ കൈവരിയ്ക്കാന്‍ കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വളരെ നാള്‍ തടികൂടാതെ ശരീരത്തെ സംരക്ഷിച്ച് നിര്‍ത്തും. കുടലില്‍ അടിഞ്ഞ് കൂടുന്ന അഴുക്കുകളെ പുറന്തള്ളാനും സഹായിയ്ക്കുന്നു. ക്യാരറ്റ് വൈറ്റമിന്‍ ‘എ’യാല്‍ സമ്പന്നമായതിനാല്‍ കാഴ്ച് ശക്തിയും എല്ലുകളുടെ ആരോഗ്യവും സംരക്ഷിയ്ക്കാന്‍ ഇത് സഹായിക്കുന്നു. ക്യാരറ്റ് ജ്യൂസാക്കി കുടിയ്ക്കുന്നതിലൂടെ അതില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍സും മിനറല്‍സും എല്ലാം അല്‍പം പോലും നഷ്ടമാകാതെ നമ്മുടെ ശരീരത്തിന് ലഭ്യമാകുന്നു. എല്ലുകളുടെ തേയ്മാനം, നാശം എന്നിവയില്‍ നിന്നും കൂടാതെ നല്ല കാഴ്ച ശക്തിയും, കണ്ണുകള്‍ക്ക് നല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നു ക്യാരറ്റ്.

Also Read : നിറം വര്‍ധിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് വെറും വയറ്റില്‍ കുടിക്കുക

ഈ പ്രകൃതിദത്ത പാനീയം സന്ധികളിലെ വേദന കുറയ്ക്കുകയും ആര്‍ത്രൈറ്റിസ് പോലുള്ള അസുഖങ്ങളില്‍ നിന്ന് മോചനവും നല്‍കുന്നു. ക്യാരറ്റിന്റെ ഇന്‍ഫ്‌ല്‌മേറ്ററി ഗുണം ആണ് അതിന് ശരീരത്തെ സഹായിക്കുന്നത്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ഉര്‍ന്ന തോതിലുള്ള പൊട്ടാഷ്യം, കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് ഹൃദത്തെ ആരോഗ്യത്തോടെ സംരക്ഷിയ്ക്കുന്നു. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങളുടെ സൗന്ദര്യം പതിന്മടങ്ങ് വര്‍ദ്ധിയ്ക്കുകയും, യൗവ്വനം ഏറെക്കാലം നിലനില്‍ക്കുകയും ചെയ്യുന്നു. കാരണം ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ എ യും സിയും മികച്ച ആന്റി ഓക്‌സിഡന്റുകളാണ്.

ഇവ ശരീരത്തിലെ സെല്ലുക്കള്‍ക്ക് കേട്പാടുകള്‍ വരുത്തുകയും, പ്രായാധീക്യം വളരെ നേരത്തെ തന്നെ പ്രകടമാകുന്നതിനും കാരണമാകുന്ന ഫ്രീ റാഡിക്കിള്‍സ്സിനെ തടയാന്‍ ക്യാരറ്റിലെ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. കാരറ്റ് മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, മാംഗനീസ്, വൈറ്റമിന്‍ എ, സി, ഇ, കെ എന്നിവയാല്‍ സ്മ്പന്നമായത് കൊണ്ട് തന്നെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിയ്ക്കാന്‍ ഇത് സഹായിക്കുന്നു. പനി, ജലദോഷം, ചുമ എന്നിവയില്‍ നിന്നും എന്നേയ്ക്ക്കുമായി നിങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button