ശ്രീനഗർ: അതിർത്തിലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ സൈനികനു പരിക്കേറ്റു. ജമ്മു കാഷ്മീരിലെ കുപ്വാരയിൽ ചൊവ്വാഴ്ച രാവിലെ യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് വെടിവയ്പ്. പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇന്ന് രണ്ട് വട്ടം പാക്കിസ്ഥാൻ അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ ഈ മാസം നിരവധി തവണയാണ് അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയത്.
Also read : തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ യാത്രക്കാരെ വിട്ടയച്ചതായി റിപ്പോർട്ട്
Post Your Comments