Latest NewsInternational

തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ യാത്രക്കാരെ വിട്ടയച്ചതായി റിപ്പോർട്ട്

കാബൂള്‍: തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ യാത്രക്കാരെ വിട്ടയച്ചതായി റിപ്പോർട്ട്. കാബൂളിലെ കുണ്ടൂസ് പ്രവിശ്യയില്‍ നിന്ന് താക്കറിലേക്ക് പോകുന്ന ദേശീയപാതയില്‍ വെച്ച് താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 160 യാത്രക്കാരെ വിട്ടയച്ചെന്നും 20 പേരോളം വരുന്ന പട്ടാളക്കാരെയും പൊലീസുദ്യോഗസ്ഥരെയും ബന്ദികളാക്കിയെന്നുമാണ് റിപ്പോർട്ട്.

180 യാത്രക്കാരാണ് മൂന്ന് ബസുകളിലായി ഉണ്ടായിരുന്നതെന്നു കുണ്ടുസിലെ സെക്യൂരിറ്റി കമാന്‍ഡിന്റെ സെക്യൂരിറ്റി ഡയറക്ടറായ സൈഫുള്ള മഹാസോ വ്യക്തമാക്കി. എന്നാൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല.അതേസമയം ബസിലുള്ള സിവിലിയന്‍സിനെ വിട്ടയക്കുമെന്നും ,സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബന്ദികളാക്കുകയെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

ബസിലുള്ളവരുടെ മോചനത്തിനായി സൈന്യം തീവ്രവാദികളുമായി പോരാട്ടം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഈദുല്‍ അദ്ഹ പ്രമാണിച്ച്‌ താലിബാനുമായി നിരുപാധികം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം പുറപ്പെടുവിച്ചത്. അഫ്ഗാനിലെ ഗസ്‌നിയില്‍ കഴിഞ്ഞയാഴ്ച താലിബാന്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ അഞ്ചു ദിവസം നീണ്ട ഏറ്റുമുട്ടലില്‍ 150 സൈനികരും 95 സിവിലിയന്‍സുമാണ് കൊല്ലപ്പെട്ടത്.

Also readഒമാനിൽ വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം; മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button