തിരുവനന്തപുരം: ഇനി നവകേരളം സൃഷ്ടിയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയിൽ കേരളം അടിമുടി തകർന്ന അവസ്ഥയിലാണ്. പലതും ആദ്യം മുതൽ ചെയ്‌തു തുടങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. നവകേരളത്തിനായി പുതിയ പദ്ധതികളാവിഷ്ക്കരിക്കുമെന്നും നബാര്‍ഡിനോടും കേന്ദ്രത്തിനോടും പ്രത്യേക സഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി . മന്ത്രി സഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ALSO READ:കണ്ടറിഞ്ഞ പ്രളയദുരിതത്തില്‍ കാരുണ്യത്തിന്റെ കൈയ്യൊപ്പുമായി ഹോളണ്ട് സ്വദേശികള്‍
സംസ്ഥാനത്തെ കരകയറ്റാൻ കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പിലാക്കാന്‍ പുതിയ പാക്കേജുകള്‍ സൃഷ്ടിക്കും . ജി എസ് ടിക്കു പുറമേ 10 ശതമാനം സെസ്സ് ഏര്‍പ്പെടുത്തും. ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും. യുഎഇയില്‍നിന്ന് 700 കോടി രൂപയുടെ സഹായം ലഭിക്കും. യുഎഇ സര്‍ക്കാരിനോടുള്ള കേരളത്തിന്റെ നന്ദി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments