കിണ്ണത്തിൽ ഉണ്ടാക്കുന്ന ഒരു തരം മധുരപലഹാരമാണ് കിണ്ണത്തപ്പം. കിണ്ണത്തിൽ നിർമ്മിക്കുന്നതുകൊണ്ടും ആകൃതി കൊണ്ടുമാണ് ഈ പലഹാരത്തിന് കിണ്ണത്തപ്പം എന്ന പേര് വന്നത്. ഇതിന് കിണ്ണനപ്പം, കിണ്ണപ്പം, കിണ്ണിയപ്പം എന്നീ പേരുകളുമുണ്ട്.കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ രീതിയിലാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്.
അരിപ്പൊടി-2 കപ്പ്
ശര്‍ക്കര-3 എണ്ണം
തേങ്ങ-ഒരു മുറി
ഏലക്കായ പൊടിച്ചത്-ഒരു നുള്ള്
നല്ല ജീരകം പൊടിച്ചത്-ഒരു നുള്ള്
ഉപ്പ്-കുറച്ച്
പാകം ചെയ്യുന്ന വിധം
കുറച്ച് വെള്ളം ചൂടാക്കി തിളച്ചു വരുമ്പോള്‍ ശര്‍ക്കര അതിലിട്ട് ഉരുക്കി അരിച്ചെടുക്കുക.ഒരു മുറി തേങ്ങ ചിരകി അല്‍പ്പം വെള്ളം ചെര്‍ത്ത് പാലെടുക്കുക.ശര്‍ക്കരപ്പാനിയും തേങ്ങാപ്പാലും മറ്റു ചെരുവകളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഇഡ്ഡലിമാവിന്റെ പാകത്തില്‍ വെളിച്ചെണ്ണ പുരട്ടിയ കിണ്ണത്തിന്റെ പകുതി വരെ ഒഴിക്കുക.കുക്കറിലോ ഇഡ്ഡലി ചെമ്പിലോ ആവിയില്‍ വേവിച്ചെടുക്കുക.ചൂടാറിയതിനു ശേഷം മുറിച്ച് കഴിക്കാം.
Post Your Comments