ന്യൂഡല്‍ഹി•കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ദുരിതാശ്വാസ നടപടികള്‍ രാജ്യത്തിന് സ്വീകരിക്കനാകുമെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിന് സഹായം നല്‍കാമെന്ന യു.എന്‍ വാഗ്ദാനത്തോടാണ് കേന്ദ്രത്തിന്റെ പ്രതികരണം.
കേരളത്തെ സഹായിക്കാന്‍ യു.എന്നും റെഡ് ക്രോസും അടക്കമുള്ള സംഘടനകള്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആണ് നടന്നുവരുന്നതെന്നും തത്കാലം അതിന് വിദേശ സംഘടനകളുടെ ആവശ്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പുനര്‍നിര്‍മ്മാണ ഘട്ടത്തില്‍ സഹായം ആവശ്യമായി വന്നാല്‍ അതിനുള്ള പദ്ധതി രേഖ സമര്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഈ സംഘടനകളോട് നിര്‍ദ്ദേശിച്ചു.
കേരളത്തിന് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വന്‍ തുക സഹായ വാഗ്ദാനം ചെയ്തിരുന്നു. യു.എ.ഇ 700 കോടി രൂപയുടെ സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ സഹായങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്ര നിലപാട് എന്താണെന് വ്യക്തമല്ല.
Post Your Comments