Latest NewsKerala

രക്ഷപെടാൻ തയ്യാറാകാത്തവരെ പോലീസുകാരുടെ സഹായത്തോടെ പുറത്തെത്തിക്കും

കൂടുതലായെത്തിച്ച ബോട്ടുകളുമായി കുട്ടനാട്ടിലുള്ള അവസാനത്തെ

ആലപ്പുഴ: വെള്ളം കയറിയിട്ടും വീട് വിട്ട് വരാൻ തയ്യാറാകാത്തവരെ പോലീസ് സഹായത്തോടെ ഒഴിപ്പിക്കും. കുട്ടനാട്ടിലെ രണ്ടേ മുക്കാൽ ലക്ഷത്തിലേറെ പേരാണ് ആലപ്പുഴയിലെ ക്യാമ്പുകളിൽ കഴിയുന്നത്. കൂടുതലായെത്തിച്ച ബോട്ടുകളുമായി കുട്ടനാട്ടിലുള്ള അവസാനത്തെ ആളേയും കരയ്‌ക്കെത്തിയ്ക്കാനാണ് സർക്കാർ തീരുമാനം.

Read also:ദുരിതാശ്വാസപ്രവര്‍ത്തനം; സംസ്ഥാനത്തെ പ്രശംസിച്ച് രാഷ്ട്രപതി

അടുത്ത ഘട്ടമായി ജംഗാറുകൾ ഉപയോഗിച്ച് വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളേയ്ക്ക് മാറ്റും. ഒറ്റപ്പെട്ട മേഖലകളിൽ ഇനിയും കുടുങ്ങിക്കിടക്കുന്നവരുണ്ടോ എന്നറിയാൻ ത്രിതല പഞ്ചായത്ത് ഭരണ സമിതികളിലെ അംഗങ്ങളേയും കൂട്ടിയാകും ഇന്നത്തെ രക്ഷാ പ്രവർത്തനം നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button