KeralaLatest News

വീട്ടില്‍ കയറിയ വെള്ളത്തെ എളുപ്പത്തില്‍ കളയാം : ഈ രാസവസ്തു ഉപയോഗിച്ചാല്‍ വെള്ളം ഖരരൂപത്തിലാകുകയും ചൂല് ഉപയോഗിച്ച് വാരിക്കളയുകയും ചെയ്യാം

കൊച്ചി: കേരളം പ്രളയദുരന്തത്തില്‍ നിന്നും കരകയറി. എന്നാല്‍ ഇനി പ്രധാന വെല്ലുവിളി നേരിടുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങളാണ് . അതിനാല്‍ തന്നെ ശാസ്ത്രീയമായി ശുചീകരണ രീതികള്‍ അവലംബിക്കുന്നത് സമയലാഭവും, കൃത്യതയും നല്‍കും. ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ വീട്ടില്‍ നിന്നും വെള്ളം കളയാനുള്ള മാര്‍ഗമാണ് സോഡിയം പോളി അക്രിലേറ്റിന്റെ ഉപയോഗം.

വെള്ളത്തെ ഖരരൂപത്തില്‍ ആക്കി വാരിക്കളയുക. വളരെ ചെലവ് കുറഞ്ഞതും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതുമായ വിദ്യ. സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂണ്‍ വിതറിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ വെള്ളം പരല്‍ രൂപത്തില്‍ കട്ടകള്‍ ആയി മാറും. ചൂലുകൊണ്ടു അടിച്ചുവാരി കളയാം. അല്‍പ്പം അയോഡിന്‍ ചേര്‍ത്താല്‍ തിരിച്ചു വെള്ളം ആവുകയും ചെയ്യും.സോഡിയം പോളി അക്രിലേറ്റിന് അതിന്റെ അളവിന്റെ1000 ഇരട്ടി വരെ വെള്ളത്തെ വലിച്ചെടുക്കാന്‍ ഉള്ള കഴിവുണ്ട്. വീടിന്റെ തറ ഉണക്കിയെടുക്കാന്‍ ഇത്രയും എളുപ്പമായ വേറെ മാര്‍ഗ്ഗം ഇല്ല.

read also : സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന മാലിന്യം പൂര്‍ണമായി നിര്‍മ്മാജ്ജനം ചെയ്യും : ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ

ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് കിട്ടുന്ന എല്ലാ കടകളിലും ലഭിക്കും. കിലോ 105 രൂപ മുതല്‍ 125 രൂപ വരെ ആണ് വില. ഒരു കിലോ പൗഡര്‍ കൊണ്ട് 1000 ലിറ്റര്‍ വെള്ളം വരെ പൊടി രൂപത്തില്‍ ആക്കി വാരിക്കളയാം. തറയില്‍ പാദം മൂടി വെള്ളം ഉള്ള 100 ചതുരശ്ര അടി മുറിയില്‍ ഏകദേശം 200 ഗ്രാം പൊടി വിതറിയാല്‍ ആ വെള്ളം മുഴുവന്‍ ഉണങ്ങി പരല്‍ രൂപത്തില്‍ ആകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button