തിരുവനന്തപുരം : സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന മാലിന്യം പൂര്‍ണമായി നിര്‍മ്മാജ്ജനം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ. ജൂണ്‍ അഞ്ചിന് മുന്‍പ് കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ പൂര്‍ണമായി നിര്‍മ്മാജ്ജനം ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ്തല പദ്ധതി രൂപീകരിക്കും. ജൂണ്‍ അഞ്ചിന്
മുന്‍പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ എടുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മഴക്കാലത്തോടനുബന്ധിച്ച് ദുരിതാശ്വാസക്യാമ്പുകള്‍ നേരത്തെ തുറക്കാന്‍ തീരുമാനിച്ചതായും ഷൈലജ അറിയിച്ചു. മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Post Your Comments