ന്യൂഡല്‍ഹി: പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി ശശി തരൂര്‍ എം.പി ഐക്യരാഷ്ട്ര സഭ സന്ദര്‍ശിക്കും. ഇതിനായി കോടതിയുടെ അനുമതി അദ്ദേഹത്തിനു ലഭിച്ചു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിദേശയാത്രകള്‍ നടത്തുന്നതിന് തരൂറിന് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരളത്തിനു വേണ്ടി സഹായം ആവശ്യപ്പെടുന്നതിനോടൊപ്പം കഴിഞ്ഞ ദിവസം അന്തരിച്ച യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിക്കും.
Also read : പ്രവാസികള്‍ക്ക് ആശ്വാസമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുതിയ അറിയിപ്പ്
അമേരിക്ക, കാനഡ, ജര്‍മനി അടക്കം അഞ്ച് രാജ്യങ്ങളിലേക്ക് പോകുന്നതിനാണ് കോടതി തരൂരിന് അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ യാത്ര പോകുന്നതിന് മുന്‍പ് രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം എന്ന നിബന്ധനയും കോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ യാത്ര വിശദാംശങ്ങള്‍ കോടതിയേയും അന്വേഷണ ഉദ്യോഗസ്ഥനേയും അറിയിക്കണം. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഈ അവസരത്തില്‍ ശ്രമിക്കരുതെന്നും കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെട്ടി വയ്ക്കുന്ന പണം മടങ്ങിവന്ന ശേഷം അദ്ദേഹത്തിന് തിരികെ നല്‍കും.
Post Your Comments