KeralaLatest News

പ്രളയ മേഖലയിലെ നാലു വാര്‍ഡുകളില്‍ ഇനിയും എത്താന്‍ കഴിയാതെ സുരക്ഷാപ്രവര്‍ത്തകര്‍

നാല് വാര്‍ഡുകളില്‍, ആറ് ദിവസമായി ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ കഴിയുകയാണ് ആളുകള്‍

ആലപ്പുഴ: ചെങ്ങന്നൂര്‍, തിരുവല്ല പ്രളയ മേഖലകളിലെ നാലു വാര്‍ഡുകളില്‍ ഇനിയും എത്താന്‍ കഴിയാതെ സുരക്ഷാപ്രവര്‍ത്തകര്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ ഒറ്റപ്പെട്ട മേഖലയാകളാണിത്. രക്ഷാ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണെങ്കിലും നാല് വാര്‍ഡുകളില്‍ എത്തിച്ചേരാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇതുവരെ 95 ശതമാനം ആളുകളേയും രക്ഷപ്പെടുത്തിയെന്ന് സര്‍ക്കാര്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്ന പാണ്ടനാട് മേഖല കേന്ദ്രീകരിച്ചായിരിക്കും ഇന്ന് രക്ഷാപ്രവര്‍ത്തനം നടത്തുക
മുഴുവന്‍ ആളുകളേയും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് രക്ഷാസംഘം അറിയിച്ചു.

തിരുവന്‍വണ്ടൂരിലും കുത്തിറോഡ്, ഇടനാട്, മംഗലം, കല്ലിശ്ശേരി ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ഊര്‍ജ്ജിത ശ്രമം നടന്നു വരികയാണ്. ഇവിടെ നാല് വാര്‍ഡുകളില്‍, ആറ് ദിവസമായി ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ കഴിയുകയാണ് ആളുകള്‍. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനമാകും ഇവിടെ കൂടുതലായും നടക്കുക.

ALSO READ:ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച : തിരുവല്ല തഹസീല്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

വെള്ളം ഇറങ്ങിയ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം മേഖലകളില്‍നിന്നെത്തിയ മത്സ്യത്തൊഴിലാളികള്‍ ഇവിടെ നിന്നും നാട്ടിലേക്ക് മടങ്ങി തുടങ്ങി. ചെറിയ മണ്‍തിട്ടകളിലും ഭിത്തികളിലും ഇടിച്ച് ഇവരുടെ വള്ളങ്ങള്‍ കേടുവരുന്നുതുകൊണ്ടാണിത്. ഇതേതുടര്‍ന്ന് ചെറിയ വള്ളങ്ങളിലായിരിക്കും ഇനി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുക.

തിരുവല്ലയിലെ താലൂക്കിലെ ചില പ്രദേശങ്ങളിലും ആലപ്പുഴയിലെ അപ്പര്‍ കുട്ടനാട് പ്രദേശത്തും രക്ഷാപ്രവര്‍ത്തനം പൂര്‍ണമായിട്ടില്ല. വ്യോമമാര്‍ഗം നാവികസേനയുടെ എട്ട് ബോട്ടുകള്‍ തിരുവല്ലയില്‍ എത്തിയിട്ടുണ്ട്. ഇതോടെ മുഴുവന്‍ പേരെയും രക്ഷിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. കൂടാതെ വെള്ളം കയറിയ വീടുകളില്‍ നിന്നും ചിലര്‍ വരാന്‍ തയ്യാറാകുന്നില്ല. ഇവര്‍ക്ക ഭക്ഷണം മാത്രം മതിയെന്നെ നിലപാടാണുള്ളത്. ഇവരെ നിര്‍ബന്ധിച്ച് ക്യാംപിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button