ശ്രീനഗർ: ജമ്മുകാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മുകാശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. ഇന്ന് പുലർച്ചയോടെ ഷോപ്പിയാനിലെ ചോതിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായി ഭീകരരെ നേരിടുകയാണ്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസവും ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കുൽഗാം ജില്ലയിലെ ഹദിഗാം ഏരിയയിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്നത്. വിവിധ ഭാഗങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
കാശ്മീരിൽ സമാധാനം നിലനിർത്തുന്നതിനായി ഭീകരതയ്ക്കെതിരെ സൈന്യവും ഭരണകൂടവും പോരാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം ഹിസ്ബുൾ ഭീകരൻ ജാവേദ് മാട്ടൂവിനെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയിരുന്നു. എൻഐഎ അന്വേഷണത്തിനൊടുവിലാണ് ജാവേദിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും വെടിക്കോപ്പുകളും, മറ്റ് ആയുധശേഖരങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിരവധി ഭീകരാക്രമങ്ങളിൽ പങ്ക് ഉള്ള ജാവേദ്, 5 വ്യത്യസ്ത ഗ്രനേഡ് ആക്രമണങ്ങളിൽ പോലീസുകാരെ അപായപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ്.
Also Read: കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം
Post Your Comments