KeralaLatest News

മരണത്തിനും ജീവിതത്തിനുമിടയിൽ കഴിഞ്ഞ ദിവസങ്ങളെ കുറിച്ച് സലിം കുമാർ

പ്രളയത്തിൽ നിന്നും സിനിമാതാരം സലീം കുമാറിനെയും കുടുംബത്തെയും രക്ഷപെടുത്തി. രക്ഷപെടുന്നത് വരെ താൻ അനുഭവിച്ച ഭീതിജനകമായ അനുഭവത്തെ കുറിച്ച് അദ്ദേഹം പങ്കുവെക്കുന്നു. ലാഫിങ് വില്ലയിൽ വീണ്ടും ചിരികിലുക്കം വന്നെത്തി. മൂന്നുദിവസമായി പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുളള വീട്ടിൽ സലിം കുമാറും കുടുംബവും കുടുങ്ങിക്കിടക്കുകയായിരുന്നു. ടെറസിൽ ആയിരുന്നു മൂന്നു ദിവസവും തള്ളി നീക്കിയത്.  45ഓളം പേരാണ് സലിം കുമാറിന്റെ വീട്ടില്‍ അഭയം തേടിയത്. തുടര്‍ന്ന് എല്ലാവരും സലീം കുമാറിന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു ഇവിടെ തുടരുകയും ചെയ്തു.

ഇത്രയും അധികം ആളുകളെ തനിച്ചാക്കി വീടുപേക്ഷിക്കാൻ മനസനുവദിക്കാതിരുന്നതുകൊണ്ട് സലിമും കുടുംബവും അവിടെ തന്നെ തങ്ങുകയായിരുന്നു. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ആലംമാവ് ജംഗ്ഷനിലാണ് സലിം കുമാറും കുടുംബവും താമസിക്കുന്ന ഇരുനില വീട്. സമീപപ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയപ്പോള്‍ സലീം കുമാറും കുടുംബവും വീട് പൂട്ടി ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ആ സമയത്താണ് സമീപപ്രദേശത്തുള്ള വീട് നഷ്ടപ്പെട്ട നാല്‍പ്പത്തിയഞ്ചോളം പേർ അഭയം തേടി ഇവിടെയെത്തിയത്. തുടർന്ന് ഇവിടെ തുടരാൻ തീരുമാനിച്ചു.

ഉച്ചയോടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്കും വെള്ളം കയറുന്ന സാഹചര്യമായി. നിരവധി പ്രായമായവർ ഒപ്പമുണ്ടായിരുന്നെന്നും താരം പറയുന്നു. ഇത്രയും ആളുകള്‍ക്ക് മൂന്ന് ദിവസം മൂന്ന് നേരം കഴിക്കാനുള്ള ഭക്ഷണം തന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് സലിം കുമാർ പറയുന്നു. വീടിനടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊടുക്കാൻ വാങ്ങി വെച്ച ഭക്ഷണ സാമഗ്രികളാണ് ഇവർക്കായി ഉപകാരപ്പെട്ടത്. എന്നാൽ കുടിവെള്ളത്തിന് ക്ഷാമം ഉണ്ടായതിനാൽ മഴവെള്ളം പിടിച്ചു കുടിക്കുകയായിരുന്നു.

സഹായമഭ്യര്‍ത്ഥിച്ച് സലിം കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തങ്ങളും തൊട്ടടുത്തുള്ള മൂന്ന് കുടുംബങ്ങളും കുടുങ്ങിക്കിടക്കുകയാണ് എന്നും വീടിന് മുന്നില്‍ നല്ല ഒഴുക്ക് ആയതിനാല്‍ നീന്തിപ്പോകാന്‍ പോലും പറ്റില്ലെന്നും സലിം കുമാര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button