KeralaLatest News

കൊച്ചി മേയര്‍ മാതൃകയാകുന്നു ; മകളുടെ വിവാഹത്തിനായി കരുതിയ തുക ദുരിതബാധിതർക്ക് നൽകുന്നു

എന്നാൽ കേരളത്തിൽ വലിയൊരു ദുരന്തം സംഭവിച്ചതോടെ വിവാഹ ആഘോഷങ്ങള്‍

കൊച്ചി: മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ച് കൊച്ചി മേയർ മാതൃകയാകുന്നു. തുക ഉടന്‍ കൈമാറുമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു.

Read also:കേരളത്തിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ ലഭിച്ചത് 164 കോടി

ആഗസ്റ്റ് 22നാണ് മേയറുടെ മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി നിരവധി പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിൽ വലിയൊരു ദുരന്തം സംഭവിച്ചതോടെ വിവാഹ ആഘോഷങ്ങള്‍ പൂർണമായി ഒഴിവാക്കി. ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മേയര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button