തിരുവനന്തപുരം: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട് വലയുകയാണ് ജനം. ഉടുത്തു മാറാൻ വസ്ത്രമോ , കഴിക്കാൻ ഭക്ഷണമോ പോലും വീട്ടിൽ എടുക്കാനില്ല. നിനച്ചിരിക്കാത്ത നേരത്ത് കുതിച്ചെത്തിയ വെള്ളം എല്ലാം കൊണ്ടു പോയി. എല്ലാം ആദ്യം മുതൽ തിടങ്ങേണ്ട അവസ്ഥയിലാണ് കേരളം. വെള്ളപ്പൊക്കത്തെ തുടര്‍ന്നു എല്ലാവക്കും അവരവരുടെ സര്‍ട്ടിഫിക്കേറ്റുകൾ എല്ലാം നഷ്ടമായി.
ALSO READ: നാളെ മുതൽ മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളും ഓടിത്തുടങ്ങും
ഈ സാഹചര്യത്തിൽ നഷ്ടപ്പെട്ട എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ സ്കൂളുകള്‍ വഴി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇതിനായി സ്കൂളുകളില്‍ രജിസ്ട്രേഷന് സൗകര്യം ഒരുക്കും. വെള്ളപ്പൊക്കത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ പുസ്തകങ്ങള്‍ നല്‍കും. പുസ്തകങ്ങള്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് അവസരം നല്‍കും. കേന്ദ്ര വിദ്യാലയങ്ങളിലെ പരീക്ഷ സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.
Post Your Comments