നൂറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ മഹാപ്രളയമാണ് കേരളം കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. മുന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി ലക്ഷക്കണക്കിന് ആളുകള്‍ ഭവന രഹിതരായി. എട്ടുലക്ഷത്തോളം പേര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപിലാണ്. റോഡുകളും പാലങ്ങളും തകര്‍ന്നു. ഗതാഗതം താറുമാറായി. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ദുരിതമാണ് പ്രളയം മലയാളിയ്ക്ക് സമ്മാനിച്ചത്.
സൈന്യവും നാവികസേനയും ദേശീയ ദുരന്ത നിവാരണ സേനയും മത്സ്യത്തൊഴിലാളികളും സാധാരണക്കാരും സന്നദ്ധ സംഘടങ്ങളുമൊക്കെ തോളോട് തോള്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമാണ് അനേകായിരം ജീവനുകള്‍ രക്ഷിച്ചതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതും. രക്ഷാ പ്രവര്‍ത്തനത്തിലെ യഥാര്‍ത്ഥ ഹീറോകള്‍ക്ക് ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ സല്യൂട്ട്.
Post Your Comments