Latest NewsKerala

വീടു തുറന്നു നോക്കിയപ്പോള്‍ കണ്ടത് കെട്ടിപ്പിടിച്ചു മരിച്ചു കിടക്കുന്ന അമ്മയും കുഞ്ഞും: ഇനിയും തുറക്കാത്ത മുങ്ങിയ വീടുകളിൽ എത്രപേർ മരിച്ചുവെന്ന് നിശ്ചയമില്ലാത്ത ചെങ്ങന്നൂരും പാണ്ടനാടും

പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്

ആലപ്പുഴ: കേരളത്തെ മുഴുവന്‍ ബാധിച്ച പ്രളയക്കെടുതിയില്‍ ഏറ്റവും അധികം നാശനഷ്ടം സംഭവിച്ചത് ചെങ്ങന്നൂരിലാണ്.ഇവിടെ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഒട്ടും ആശ്വാസം പകരുന്നതല്ല. രക്ഷാപ്രവര്‍ത്തകര്‍ ആധിയോടെ തന്നെയാണ് ഇവിടെ ഓരോ പ്രദേശങ്ങളിലും പരിശോധന നടത്തുന്നത്. ഇവിടെ പാണ്ടനാട് എന്ന സ്ഥലത്ത് എന്തൊക്കെ ദുരിതങ്ങളാണ് അവശേഷിപ്പിക്കുന്നത് എന്നറിയാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി വേണ്ടിവരും. പാണ്ടനാട്ടില്‍ തോണിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു വീട് തുറന്നപ്പോള്‍ കണ്ടത് കരള്‍ പിളരുന്ന കാഴ്‌ച്ചയായിരുന്നു.

പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. ആകുലതകള്‍ ഇനിയും തീരാത്ത അവസ്ഥയാണ്. അത്രയ്ക്ക് ദുരന്തമുഖമായി പാണ്ടനാട് മാറിക്കഴിഞ്ഞു. പൂര്‍ണ്ണമായു വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വീടുകളില്‍ നിന്നും വെള്ളം ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിത്തുടങ്ങുന്നേയുള്ളൂ. ഇവിടെയും ദുരന്തക്കാഴ്‌ച്ചകള്‍ ഉണ്ടാകരുതതേ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ നിരവധിയാണ്. ഏറ്റവും അധികം ആളുകള്‍ പ്രളയക്കെടുതിയില്‍ പെട്ട സ്ഥലമാണ് പാണ്ടനാട്.

അതുകൊണ്ട് ഇവിടെത്തെ ദുരതത്തിന്റെ വ്യാപ്തി ഇപ്പോഴും പുറംലോകത്തിന് പൂര്‍ണമായും അറിഞ്ഞിട്ടില്ല. പ്രളയസാഗരത്തില്‍ തകര്‍ന്ന ചെങ്ങന്നൂരിന്റെ ദുരന്തമുഖമാണ് പാണ്ടനാട്.ദുരന്തത്തില്‍ ആദ്യം വീണത് പാണ്ടനാടാണെന്ന് പുറംലോകം പോലും അറിയുന്നത് പിന്നീടാണ്. ഇവിടെ ആര്‍ക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് വീടുകളുണ്ടിപ്പോഴും. ചിലയിടത്തുനിന്ന് ഞരക്കങ്ങളും മൂളലുകളും കേള്‍ക്കുന്നതായും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ചെങ്ങന്നൂരിലും പരിസരങ്ങളിലും വെള്ളം കുതിച്ചുയര്‍ന്നത് 15-ന് പകലും രാത്രിയിലുമാണ്.

പക്ഷേ, പാണ്ടനാട്ട് തലേന്ന് പുലര്‍ച്ചെ മുതല്‍ക്കെ വെള്ളം ഇരച്ചുകയറിയിരുന്നു.രാത്രി രണ്ടിനും അഞ്ചിനുമിടയില്‍ വെള്ളം കയറിയപ്പോള്‍ 90 ശതമാനം പേരും ഉറക്കത്തിലായിരുന്നു. ചിലര്‍ ഉണര്‍ന്ന് മേല്‍നിലകളില്‍ അഭയം പ്രാപിച്ചു. പക്ഷേ, ഇരുനില വീടില്ലാത്ത ഏറെ കുടുംബങ്ങളും കുടുങ്ങി. പാണ്ടനാട്ടില്‍ വെള്ളം ഇരച്ചുകയറുകയായിരുന്നു. രക്ഷപ്പെടാന്‍ സമയമുണ്ടായിരുന്നില്ല. ഇക്കാരണംതന്നെയാണ് ഇപ്പോഴും ആശങ്കയേറ്റുന്നത്. വെള്ളമിറങ്ങിത്തീരാതെ പാണ്ടനാട്ടില്‍ ഉണ്ടായതൊന്നും ഊഹിക്കാന്‍പോലും കഴിയില്ല.

ചുറ്റുപാടുമുള്ള നാടുകളില്‍നിന്ന് എല്ലാവരും രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരുന്നു. ആര്‍ക്കും ഇവിടെ രക്ഷയ്‌ക്കെത്താനോ ആളുകളെ വേഗത്തില്‍ മാറ്റാനോ കഴിഞ്ഞില്ല. പാണ്ടനാട്ടും പരിസരത്തും ഞായറാഴ്ചയും കുത്തൊഴുക്കാണ്. ഈ ഒഴുക്കും ദുരിതാശ്വാസ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പാണ്ടനാടും പരിസരത്തുനിന്നും ഒട്ടേറെ മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചെങ്ങന്നൂരില്‍ നിന്നും കൂടുതല്‍ മരണം സര്‍ക്കാറും പ്രതീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button